ഹിമാലയന്‍ യാത്രയില്‍ ആന്റണി വര്‍ഗീസ്, മനോഹര കാഴ്ചകളുമായി വാബി സബി ട്രാവല്‍ വീഡിയോ

By Midhun Raj

അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് ആന്റണി വര്‍ഗീസ്. ആദ്യചിത്രത്തിലെ പെപ്പെ എന്ന കഥാപാത്രത്തിന്‌റെ പേരിലാണ് താരം പീന്നീട് അറിയപ്പെട്ടത്. മൂന്ന് സിനിമകളെ പുറത്തിറങ്ങിയുളളൂവെങ്കിലും മലയാളത്തിലെ മുന്‍നിര നായകനടന്മാരില്‍ ഒരാളാണ് ആന്റണി. അതേസമയം ആന്റണിയും സംഘവും നടത്തിയ ഹിമാചല്‍ യാത്രയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഹിമാചല്‍ കാഴ്ചകളുമായി വാബി സബി എന്ന പേരില്‍ ഇറങ്ങിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിരിക്കുന്നത്.

antonyvarghese

രണ്ട് എപ്പിസോഡുകളുളള വീഡിയോയുടെ ആദ്യ ഭാഗമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കല്‍ഗയെന്ന ഗ്രാമത്തെ കുറിച്ചാണ് വീഡിയോയില്‍ വിവരിക്കുന്നത്. ആന്റണിയും എഴു സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ യാത്രാ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സാഹസികത നിറഞ്ഞ യാത്രയിലെ ദൃശ്യങ്ങളെല്ലാം മനോഹര കാഴ്ചകളാണ് സമ്മാനിക്കുന്നത്. നാടും വീടും സ്വന്തം പേരും ഉപേക്ഷിച്ച് ഹിമാലയത്തില്‍ ധ്യാനം ഇരിക്കുന്നതിനായി സ്വപ്‌നം കണ്ട ശക്തി എന്ന യുവതിയെയും വീഡീയോയില്‍ പരിചയപ്പെടുത്തുന്നു.

സല്‍മാന്‍ ഖാന്‌റെ നായിക ദിഷയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, കാണാം

സൗത്ത് അമേരിക്കയില്‍ നിന്നും എത്തിയതാണ് ഇവര്‍. കുളു വാലിയില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ ദൂരമാണ് കല്‍ഗ ഗ്രാമത്തിലേക്ക് ഉളളത്. സമുദ്ര നിരപ്പില്‍ നിന്നും 8200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കല്‍ഗ ഒരു ഹില്‍സ്റ്റേഷനാണ്. ഹിമാലയന്‍ യാത്രയില്‍ രണ്ടുനിലയുളള ജിപ്‌സി ഹൗസിലാണ് ആന്റണിയും സംഘവും താമസിക്കുന്നത്. കല്‍ഗയില്‍ നിന്നും തുടങ്ങി മണാലിയിലേക്കുളള യാത്ര തുടങ്ങുന്നിടത്താണ് ആദ്യ എപ്പിസോഡ് അവസാനിക്കുന്നത്. രണ്ടാമത്തെ എപ്പിസോഡില്‍ മണാലിയിലെ കാഴ്ചകളാണ് കാണിക്കുക. യാത്രയില്‍ അവിടെ നിന്നുളള അനുഭവം ആന്റണി വര്‍ഗീസ് വിവരിക്കുന്നുണ്ട്. സനി യാസാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വൈശാഖ് സി വടക്കേവീട് ആണ് നിര്‍മ്മാണം.

Recommended Video

മലയാളത്തിലെ ആ സൂപ്പർസ്റ്റാർ ഓട്ടോ ഡ്രൈവറുടെ മകൻ | filmibeat Malayalam

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X