ദളപതി 64ല്‍ ആന്റണി വര്‍ഗീസ്! സ്ഥിരീകരിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ്
അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ തുടങ്ങിയ സിനിമകളിലൂടെ മുന്‍നിരനായകനായി ഉയര്‍ന്ന താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ തുടങ്ങിയ നടന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്കമാലി ഡയറീസിന് ശേഷം പുറത്തിറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയും നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ആന്റണിയുടെ എറ്റവും പുതിയ ചിത്രം ജെല്ലിക്കെട്ടിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

സിനിമ ടൊറന്റോ അന്താരാഷ്ട്ര മേളയില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജല്ലിക്കെട്ട് പുറത്തിറങ്ങുന്നതിന് മുന്‍പായി ആന്റണിയെ സംബന്ധിച്ച് പുതിയൊരു പ്രഖ്യാപനം വന്നിരിക്കുകയാണ്. വിജയ് നായകനാകുന്ന ദളപതി 64ല്‍ നടനും എത്തുമെന്ന സ്ഥിരീകരണമാണ് വന്നിരിക്കുന്നത്. സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ എത്തുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. ദളപതി 64ല്‍ സൂപ്പര്‍താരത്തിന്റെ വില്ലന്‍ വേഷത്തിലാണ് സേതുപതി എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസമാണ് ആരംഭിക്കുന്നത്. മാനഗരം,കൈതി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് ലോകേഷ് കനകരാജ്. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനാണ് നായികയായി എത്തുന്നതെന്നും അറിയുന്നു. അനിരുദ്ധ് രവിചന്ദറാണ് ഇത്തവണ വിജയ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. അടുത്ത വര്‍ഷം സമ്മര്‍ റിലീസായി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications