ഇനി പ്രണയം മാത്രം! ന്യൂയര്‍ ദിനത്തില്‍ ആ സന്തോഷ വാര്‍ത്ത പുറത്ത് വിട്ട് യുവതാരം ആന്റണി വര്‍ഗീസ്
വീണ്ടുമൊരു വര്‍ഷം കൂടി പിറന്നിരിക്കുകയാണ്. പുത്തന്‍ പ്രതീക്ഷകളുമായി സിനിമാലോകവും ന്യൂയറിനെ വരവേറ്റു. ഒപ്പം പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ചില സര്‍പ്രൈസ് പ്രഖ്യാപനങ്ങളും നടന്നിരിക്കുകയാണ്. കൂട്ടത്തില്‍ ആന്റണി വര്‍ഗീസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'മേരി ജാന്‍' അനൗണ്‍സ് ചെയ്തിരിക്കുകയാണ്.
ആന്റണി വര്‍ഗീസിനെ നായകനാക്കി നര്‍മ്മത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണ് മേരി ജാന്‍. നവാഗതനായ അഭിഷേക് കെ. എസ് സംവിധാനം ചെയുന്നു ഡോ. പോള്‍സ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ പോള്‍ വര്‍ഗീസ് ആണ് നിര്‍മിക്കുന്നത്. പൂമരം, ജിബു ജേക്കബ്-ആസിഫ് അലി കൂട്ടുകെട്ടില്‍ ആരംഭിക്കുന്ന 'എല്ലാം ശരിയാകും' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അദ്ദേഹം നിര്‍മ്മിക്കുന്ന ചിത്രമാണിത്. അനുരാജ് ഒ ബിയാണ് രചന. 2020 ല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ ആന്റണി വര്‍ഗീസിനൊപ്പം പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നു.

ആന്റണി വര്‍ഗീസിന്റെ വാക്കുകളിലേക്ക്
പുതുവര്‍ഷമാകാന്‍ കുറച്ചു മണിക്കൂറുകള്‍ മാത്രം. ഈ അവസരത്തില്‍ ചെറിയൊരു സന്തോഷം പങ്കുവയ്ക്കുന്നു. സിനിമ സ്വപ്നങ്ങളുമായി നടക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നവരില്‍ ഒരാളായ അഭിഷേക് പടം എടുക്കുന്നു. പ്രധാനകഥാപാത്രമായി ഞാന്‍ അഭിനയിക്കുന്നു. അഭിടെ ഷോര്‍ട്ട് ഫിലിമിലൂടെ തുടങ്ങിയ യാത്ര അവന്റെ കൂടെയുള്ള ആദ്യ സിനിമയില്‍ എത്തി നില്‍ക്കുന്നു.
അന്ന് കുറേ ആഗ്രഹിച്ച സ്വപ്നം 2020 ല്‍ നടക്കുന്നു. ഡോ. പോള്‍സ് എന്റര്‍ടൈന്‍മെന്റ് ന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നമ്മടെ അനിയനെ പോലെയുള്ള അനുരാജ് ആണ് തിരക്കഥ ഒരുക്കുന്നത്. അപ്പോള്‍ ഇതാ ഞങ്ങളുടെ സിനിമ 'മേരി ജാന്‍'.
ആന്റണിയുടെ പോസ്റ്റ്


Click it and Unblock the Notifications











