ആനയും പൂരവുമായി ആന്റണി വര്‍ഗീസിന്റെ അജഗജാന്തരം! മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് താരങ്ങള്‍
ജല്ലിക്കട്ടിന് പിന്നാലെ ആന്റണി വര്‍ഗീസിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അജഗജാന്തരം. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടിനു പാപ്പച്ചനാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ആന്റണി ചിത്രത്തിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

മലയാളി താരങ്ങളെല്ലാം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ഈസ്റ്റര്‍ ദിവസം കിച്ചു പറഞ്ഞ കഥയില്‍ നിന്നും തുടങ്ങിയ യാത്ര കിച്ചുവും വിനീതും കൂടി ആ കഥ ഒരു സിനിമാക്കഥയാക്കി ടിനു ചേട്ടനിലൂടെ അത് സിനിമയായി. എന്നാണ് കഴിഞ്ഞ ദിവസം ചിത്രത്തെക്കുറിച്ച് ആന്റണി വര്‍ഗീസ് കുറിച്ചത്.
സില്‍വര്‍ ബേ സ്റ്റുഡിയോസിന്റെ ബാനറില്‍ ഇമാനുവല്‍ ജോസഫ്, അജിത് തലപ്പിളളി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതവും ജിന്റോ ജോര്‍ജ്ജ് സിനിമയുടെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. കിച്ചു ടെല്ലസും,വിനീത് വിശ്വവും ചേര്‍ന്നാണ് അജഗജാന്തരത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications