'വീട്ടില് മുഴുവന്‍ അഭിനേതാക്കളാ', മദേഴ്‌സ് ഡേ ആശംസകളുമായി ആന്റണി വര്‍ഗീസിന്‌റെ പോസ്റ്റ്
അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് ആന്റണി വര്‍ഗീസ്. മൂന്ന് സിനിമകളെ ആകെ ചെയ്തുളളൂവെങ്കിലും മലയാളത്തിലെ മുന്‍നിര നായകനടന്മാരില്‍ ഒരാളാണ് ആന്റണി. കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരത്തിന്‌റെ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ മേയ് ദിനത്തില്‍ അപ്പനെ കുറിച്ചുളള നടന്‌റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതിന് പിന്നാലെ മാതൃദിനത്തില്‍ കുടുംബത്തെ കുറിച്ചുളള പുതിയ കുറിപ്പുമായും എത്തിയിരിക്കുകയാണ് നടന്‍. അമ്മയ്ക്കും അനിയത്തിയ്ക്കും അളിയനുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് നടന്റെ പോസ്റ്റ് വന്നത്. "ഹാപ്പി മദേഴ്‌സ് ഡേ. വീട്ടില് മുഴുവന്‍ അഭിനേതാക്കളാ ... അമ്മയുടെ പിന്നില്‍ രണ്ടുപേരെ കണ്ടാ, അളിയനും പെങ്ങളും. ചുമ്മാ അടുക്കളയില്‍ വന്നു നിക്കുന്നതാ ഒന്നും അറിയില്ല. ആന്‌റണി കുറിച്ചു.
ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
അതേസമയം ജല്ലിക്കട്ടാണ് ആന്റണി വര്‍ഗീസിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആന്‌റണി എന്ന ശക്തമാര്‍ന്ന നായക കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. ഒപ്പം ചെമ്പന്‍ വിനോദ് ജോസ്, ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍, ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിലെത്തി.
അജഗജാന്തരമാണ് ആന്‌റണിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അങ്കമാലി ഡയറീസ് ടീം വീണ്ടുമൊന്നിച്ച ചിത്രമാണ് അജഗജാന്തരം. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരുടെ തിരക്കഥയ്ക്ക് ടിനു പാപ്പച്ചനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആന്റണിക്കൊപ്പം ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ അശോകന്‍, കിച്ചു ടെല്ലസ്, സുധി കോപ്പ, സാബുമോന്‍ ഉള്‍പ്പെടെയുളളവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് അജഗജാന്തരം.


Click it and Unblock the Notifications











