അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി, ആന്‌റണി വര്‍ഗീസിന്‌റെ പോസ്റ്റ്
അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മികച്ച തുടക്കമാണ് നടന് മലയാളത്തില്‍ ലഭിച്ചത്. അങ്കമാലി ഡയറീസിന് പിന്നാലെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് എന്നീ സിനിമകളും ആന്റണിയുടെതായി പുറത്തിറങ്ങിയിരുന്നു. നിലവില്‍ കൈനിറയെ സിനിമകളാണ് നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം മേയ് ദിനത്തില്‍ നടന്‌റെതായി വന്ന ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

അപ്പന്‌റെ ഫോട്ടോ പങ്കുവെച്ചുളള ഒരു രസകരമായ കുറിപ്പാണ് ആന്റണി പോസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് തൊഴിലാളി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഓട്ടോറിക്ഷ തൊഴിലാളിയായ അപ്പന്‌റെ ഫോട്ടോ ആന്റണി പങ്കുവെച്ചിരുന്നു. അത് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തു, ഇത്തവണയും ആന്റണി പങ്കുവെച്ച ഫോട്ടോയും കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
ആന്റണി വര്‍ഗീസിന്‌റെ വാക്കുകളിലേക്ക്: അപ്പന്‍ കുറെ നേരമായിട്ടു റൂമില്‍ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാന്‍ ചോയിച്ചു എന്ത് പറ്റിന്ന്...ഉടനെ പറയാ 2 വര്‍ഷം മുന്‍പ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കില്‍ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്.
സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയില്‍ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം...അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി... കണ്ടാല്‍ അപ്പന്‍ അറിയാതെ ഞാന്‍ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുള്‍ അഭിനയം ആണ്.


Click it and Unblock the Notifications











