Antony: 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' റിലീസിങ്ങിനൊരുങ്ങുന്നു! മേക്കിങ്ങ് വീഡിയോ കാണാം

By Midhun

അങ്കമാലി ഡയറീസിലെ മിന്നുന്ന പ്രകടനത്തോടെ മലയാള സിനിമയിലെത്തിയ താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രം പുതുമുഖങ്ങളുടെ പ്രകടനം കൊണ്ട് തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു. വിന്‍സെന്റെ പെപ്പെ എന്ന അങ്കമാലിക്കാരനായിട്ടായിരുന്നു ആന്റണി ചിത്രത്തില്‍ എത്തിയിരുന്നത്. അങ്കമാലിയിലെ യുവാക്കളുടെ കഥ പറഞ്ഞ ചിത്രത്തിന് പ്രേക്ഷകര്‍ വന്‍ സ്വീകാര്യത നല്‍കിയിരുന്നു.

ആദ്യം മുതല്‍ അവസാനം വരെ മടുപ്പിക്കാത്ത രീതിയിലുളള അവതരണമായിരുന്നു ഈ ചിത്രത്തിലൂണ്ടായിരുന്നത്. അങ്കമാലി ഡയറീസിന്റെ വിജയത്തിന് ശേഷം ആന്റണി നായകനാവുന്ന ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രം. നവാഗതനായ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുളളയാളാണ് ടിനു പാപ്പച്ചന്‍. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

antony varghese

ആന്റണി വര്‍ഗീസിനുപുറമേ വിനായകന്‍. ചെമ്പനന്‍ വിനോദ്,ലിജോ ജോസ് പെല്ലിശ്ശേരി.കിച്ചു ടെല്ലസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരനായാണ് ആന്റണി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറിനും വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആക്ഷന്‍ രംഗങ്ങളും മറ്റുമാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍ക്കൊളളിച്ചിരുന്നത്.

antony varghese

ട്രെയിലറില്‍ ആന്റണി,വിനായകന്‍,ചെമ്പന്‍ വിനോദ് എന്നിവരാണ് നിറഞ്ഞു നിന്നിരുന്നത്. മാര്‍ച്ച് 31നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. ടിനു പാപ്പച്ചനും ദിലീപ് കുര്യനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. കോട്ടയം,മംഗലാപുരം,ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കു ശേഷം ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X