Antony: ഇത് പൊളിക്കും: സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ കിടിലന്‍ പോസ്റ്റര്‍ പുറത്ത്! കാണാം
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ആന്റണി വര്‍ഗീസ്. വിന്‍സെന്റ് പെപ്പെയായി ചിത്രത്തില്‍ മികച്ച പ്രകടനമാണ് ആന്റണി നടത്തിയിരുന്നത്. പുതുമുഖങ്ങളായിരുന്നു അങ്കമാലി ഡയറീസിലെ കഥാപാത്രങ്ങളായി എത്തിയിരുന്നത്. ഒരു പുതുമുഖ ചിത്രത്തിന് ലഭിക്കാവുന്നതില്‍ വെച്ച് വലിയൊരു വരവേല്‍പ്പ് ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നായി ലഭിച്ചിരുന്നു.
അങ്കമാലിയിലെ ചെറുപ്പക്കാരുടെ കഥയായിരുന്നു ചിത്രത്തില്‍ പറഞ്ഞിരുന്നത്. ഈ ചിത്രത്തിലൂടെ പ്രതിഭയുളള ഒരുപാട് താരങ്ങള്‍ സിനിമയിലേക്ക് വന്നിരുന്നു. ചിത്രത്തിലെ ആന്റണിയുടെ നായകവേഷത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായകനാവുന്ന ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രം .നവാഗതനായ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്.

ആന്റണിക്കു പുറമേ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ് , കിച്ചു ടെലസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്, ചിത്രത്തില്‍ ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരന്‍ യുവാവായാണ് ആന്റണി എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുളള ആളാണ് ടിനു പാപ്പച്ചന്‍. ചിത്രത്തില്‍ ലിജോ ജോസ് പെല്ലിശ്ശരിയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മേഷന്‍ പോസ്റ്ററിനും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പ്രേക്ഷകരെ സിനിമാ കാണുവാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റിലീസിനൊരുങ്ങുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. പോസ്റ്ററില്‍ ആന്റണി വര്‍ഗീസും വിനായകനും ചെറിയ കുട്ടിയെയുമാണ് കാണിച്ചിരിക്കുന്നത്.


Click it and Unblock the Notifications











