അങ്കമാലി ടീമിനൊപ്പം ആന്റണി വര്‍ഗീസ് വീണ്ടും! പുതിയ സിനിമ പ്രഖ്യാപിച്ച് നടന്‍
അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തരംഗമായ താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയില്‍ മികച്ച പ്രകടനം നടത്തികൊണ്ടാണ് നടന്‍ വരവറിയിച്ചത്. അങ്കമാലിക്ക് പിന്നാലെ ഇറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളും ആന്റണിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജല്ലിക്കട്ടിന് ശേഷം കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

അങ്കമാലിക്കാര്‍ക്കൊപ്പം തന്റെ അടുത്ത സിനിമ വരുന്നുണ്ടെന്ന് ആന്റണി വര്‍ഗീസ് അറിയിച്ചിരുന്നു. വേലി, വീഡിയോ മരണം തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട വിനീത് വാസുദേവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അങ്കമാലി സ്വദേശിയായ വിനീതിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. സിനിമയുടെ ടൈറ്റില്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്കും ശേഷം ഷെബിന്‍ ബക്കറും സംവിധായകന്‍ ഗിരീഷ് എഡിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ കൂടിയാണിത്. കുറെ അങ്കമാലിക്കാരുടെ കൂടെ അടുത്ത ഒരു പടം കൂടി. എല്ലാവരുടെയും കട്ട സപ്പോര്‍ട്ട് പ്രതീക്ഷിച്ചു കൊണ്ട് അടുത്ത വര്‍ഷത്തിലേക്ക് ഇതും കൂടി ചേര്‍ക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ആന്റണി വര്‍ഗീസ് എത്തിയിരിക്കുന്നത്. വരുണ്‍ ധാരയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്നത്.


Click it and Unblock the Notifications











