അത്രയ്ക്ക് ആരാധനയായിരുന്നു അദ്ദേഹത്തോട്! സുശാന്തിനോടുളള ഇഷ്ടം തുറന്നുപറഞ്ഞ് ആന്റണി വര്‍ഗീസ്
സുശാന്ത് സിംഗ് രജ്പുത്തിന്റെ വലിയ ആരാധകനായിരുന്നു താനെന്ന് തുറന്നുപറഞ്ഞ് നടന്‍ ആന്റണി വര്‍ഗീസ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രിയ താരത്തോടുളള ഇഷ്ടം ആന്റണി പറഞ്ഞിരിക്കുന്നത്. ദില്‍ബേച്ചാര എന്ന സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമ്പോള്‍ വളരെ വേദനയോടെയാണ് അത് കാണാന്‍ ഒരുങ്ങുന്നതെന്നും ആന്റണി പറഞ്ഞു. "ഒരുപാട് സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പോയിട്ടുണ്ട്. അതൊക്കെ കാണാന്‍ പോകുമ്പോള്‍ ഭയങ്കര സന്തോഷമാണ്. പക്ഷെ ഇന്ന് ഒരു സിനിമ ആദ്യ ഷോ കാണാന്‍ പോകുകയാണ്, പക്ഷെ ഒരിക്കലും സന്തോഷത്തോടെയല്ല കാണാന്‍ ഇരിക്കുന്നത്.

സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ ദില്‍ബേച്ചാരയാണ് ആ സിനിമ. ഇനിയും ഒരുപാട് സിനിമകള്‍ അദ്ദേഹത്തിന്റെ ആദ്യ ഷോ കാണാന്‍ താല്പര്യം ഉണ്ടായിരുന്നു, പക്ഷെ ഇങ്ങനെയാകും എന്ന് അറിഞ്ഞില്ല. കൈപോച്ചേ ടിവിയില്‍ കണ്ടപ്പോള്‍ മുതല്‍ ആരാധന തുടങ്ങിയതാണ്. അത് പിന്നീട് ഓരോ സിനിമ കഴിയുന്തോറും കൂടി കൂടി വന്നു. അവസാനം 'ചിച്ചോരേ' നമ്മള്‍ എപ്പോഴെങ്കിലും ഒന്ന് ഡൌണ്‍ ആയാല്‍ ഇരുന്നു കാണും, ഒരു പോസിറ്റീവ് വൈബിനായി.
സുശാന്ത് ഒരു ബോര്‍ഡില്‍ അദ്ദേഹത്തിന്റ ആഗ്രഹങ്ങള്‍ എഴുതിവച്ച ഒരു ഫോട്ടോ കണ്ടിട്ടാണ് ഞാനും അതുപോലെയൊന്നു വാങ്ങി എന്‍റെ ആഗ്രഹങ്ങളെയും എഴുതിവച്ചതും. അത്രക്ക് ആരാധനയായിരുന്നു. എപ്പോഴും ഒരു ചിരിയോടെ അല്ലാതെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല, പക്ഷെ ഇങ്ങനെ ആകും എന്ന് പ്രതീക്ഷിച്ചില്ല. സിനിമ ഉള്ളടത്തോളം കാലം താങ്കളെ ഓര്‍ക്കും. മിസ് യൂ സുശാന്ത് സിംഗ് രജ്പുത്ത്".
അതേസമയം ഒടിടി പ്ലാറ്റ്‌ഫോം വഴിയായിരുന്നു സുശാന്തിന്റെ ദില്‍ബേച്ചാര പ്രേക്ഷകരിലേക്ക് എത്തിയത്. സുശാന്തിന്റെ അവസാന ചിത്രം കൂടിയായ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നിരവധി പേര്‍ ദില്‍ബേച്ചാരയുടെ ആദ്യ ഷോ തന്നെ കണ്ടിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് സുശാന്ത് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദില്‍ബേച്ചാരയുടെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും നേരത്തെ മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നു. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ദില്‍ബേച്ചാരയില്‍ പുതുമുഖ നടി സഞ്ജനയാണ് സുശാന്തിന്റെ നായികയായി എത്തുന്നത്. സെയ്ഫ് അലി ഖാനും സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications