അനു എലിസബത്ത് വീണ്ടും നിവിന് വേണ്ടി എഴുതുന്നു
മലയാള സിനിമയില്‍ എഴുത്തുകാരായ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. സംവിധാനത്തില്‍ മികവ് തെളിയിച്ച് അഞ്ജലി മേനോന്‍ വിജയത്തിന്റെ പാദ വെട്ടിതെളിക്കുമ്പോള്‍ ചിലര്‍ ആ വഴി പിന്തുടരുന്നു. സംവിധാന മേഖലയിലല്ല, എഴുത്തിന്റെ മറ്റൊരു തലം. ഗാന രചന.
തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ തന്നെ ഗാനരചനയില്‍ തനിക്കുള്ള കഴിവു തെളിയിച്ച എഴുത്തുകാരിയാണ് അനു എലിസബത്ത് ജോസഫ്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ 'മുത്തുച്ചിപ്പി...' എന്ന് തുടങ്ങുന്ന ഗാനവും ടൈറ്റില്‍ ഗാനമായ 'തട്ടത്തിന്‍ മറയത്തെ പെണ്ണേ...' എന്ന ഗാനവും അനു എലിസബത്ത് ജോസഫ് എന്ന എഴുത്തുകാരിയുടെ വകയാണ്.

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന് ശേഷം അനു വീണ്ടും നിവിന്‍ പോളിയ്ക്ക് വേണ്ടി എഴുതുന്നു. ഷിബു അന്തിക്കാട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് അനു നിവിന്‍ പോളിയ്ക്ക് വേണ്ടി വീണ്ടും പാട്ടെഴുതുന്നത്.
ഇന്റീരിയല്‍ ഡിസൈനറായ അനു എലിസബത്ത് ജോസഫ് ജോലിയില്‍ നിന്ന് വിട്ട് ഇപ്പോള്‍ എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനായ 'നത്തോലി ഒരു ചെറിയ മീനല്ല' എന്ന ചിത്രത്തിനു വേണ്ടി 'കണ്ണാടി...' എന്ന് തുടങ്ങുന്ന പാട്ടെഴുതിയതും അനു എലിസബത്താണ്.


Click it and Unblock the Notifications











