അന്ന് ഒരുപാടു പേര്‍ തന്നെയും കീര്‍ത്തിയെയും പറ്റി മോശമായി സംസാരിച്ചു! വെളിപ്പെടുത്തലുമായി അനു

By Midhun

ബാലതാരമായി എത്തി സ്വപ്‌നസഞ്ചാരി എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച നടിയാണ് അനു ഇമ്മാനുവല്‍. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാമിന്റെ മകളുടെ വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. തുടര്‍ന്ന് ഒരിടവേളയ്ക്കു ശേഷം നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹിറോ ബിജു എന്ന ചിത്രത്തിലൂടെ നടി തിരിച്ചെത്തിയിരുന്നു. ആക്ഷന്‍ ഹിറോ ബിജുവിന് ശേഷം തെലുങ്ക് ചിത്രങ്ങളിലായിരുന്നു നടി കൂടുതലായും അഭിനയിച്ചിരുന്നത്.

തെലുങ്കില്‍ സൂപ്പര്‍താരങ്ങളുടെയല്ലാം നായികയായി അനു ഇമ്മാനുവല്‍ എത്തിയിരുന്നു. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്താണ് നടി തെലുങ്കില്‍ തിളങ്ങിയിരുന്നത്. തെലുങ്കില്‍ അണിയറയില്‍ ഒരുങ്ങുന്ന മിക്ക ചിത്രങ്ങളിലും അനു തന്നെയാണ് നായികാ വേഷത്തിലെത്തുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്നെയും കീര്‍ത്തി സുരേഷിനെയും ക്കുറിച്ച് ഒരുപാട് ആളുകള്‍ മോശം പറഞ്ഞിരുന്നുവെന്ന് അനു ഇമ്മാനുവല്‍ വെളിപ്പെടുത്തിയിരുന്നു.

അനു ഇമ്മാനുവല്‍ പറഞ്ഞത്

അനു ഇമ്മാനുവല്‍ പറഞ്ഞത്

അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനു ഇമ്മാനുവല്‍ ഇക്കാര്യം പറഞ്ഞത്. തെലുങ്കില്‍ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത അഗ്ന്യാതവാസി എന്ന ചിത്രത്തിലായിരുന്നു കീര്‍ത്തി സുരേഷും അനു ഇ്മ്മാനുവലും ഒന്നിച്ചഭിനയിച്ചിരുന്നത്. തെലുങ്കിലെ സൂപ്പര്‍ താരം പവന്‍ കല്ല്യാണ്‍ നായകനായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രത്തില്‍ തുല്ല്യപ്രാധാന്യമുളള കഥാപാത്രങ്ങളായിരുന്നു കീര്‍ത്തിയും അനു ഇമ്മാനുവലും എത്തിയിരുന്നത്.

ഒരുപാടാളുകള്‍ മോശം പറഞ്ഞു

ഒരുപാടാളുകള്‍ മോശം പറഞ്ഞു

ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് തന്നെക്കുറിച്ചും കീര്‍ത്തി സുരേഷിനെക്കുറിച്ചും ഒരുപാടാളുകള്‍ മോശം പറഞ്ഞിട്ടുണ്ടെന്നാണ് അനു ഇമ്മാനുവല്‍ പറഞ്ഞത്. മഹാനടിക്ക് ശേഷം കീര്‍ത്തി എവിടെയാണ് നില്‍ക്കുന്നതെ്‌ന് നോക്കൂവെന്നും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെങ്കിലും അവസരം ലഭിക്കുകയാണെങ്കില്‍ അതുമതി ജീവിതം മാറാനെന്നും അനു ഇമ്മാനുവല്‍ പറയുന്നു.

ഗീതാ ഗോവിന്ദത്തിലെ നായികാ വേഷം

ഗീതാ ഗോവിന്ദത്തിലെ നായികാ വേഷം

വിജയ് ദേവരകൊണ്ടയുടെ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദത്തിലെ നായികാ വേഷം വേണ്ടെന്നു വെച്ചതിനെക്കുറിച്ചും അഭിമുഖത്തില്‍ അനു ഇ്മ്മാനുവല്‍ പറഞ്ഞിരുന്നു. അര്‍ജുന്‍ റെഡ്ഡി താരത്തിന്റെ പുതിയ ചിത്രം തിയ്യേറ്ററുകളില്‍ നേരത്തെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. നാ പേര് സൂര്യ എന്ന സിനിമയുടെ തിരക്കിലായതുകൊണ്ടാണ് ചിത്രത്തിലെ നായികാ വേഷം വേണ്ടെന്നു വെച്ചതെന്നാണ് അനു ഇമ്മാനുവല്‍ പറഞ്ഞത്.

അല്ലു അര്‍ജുന്റെ നായിക

അല്ലു അര്‍ജുന്റെ നായിക

നാ പേര് സൂര്യയില്‍ അല്ലു അര്‍ജുന്റെ നായികയായി അഭിനയിക്കുന്ന സമയത്താണ് ഗീതാ ഗോവിന്ദത്തില്‍ അവസരം ലഭിച്ചത്. ചിത്രത്തിന്റെ തിരക്കുകള്‍ കൊണ്ട് ഗീതാ ഗോവിന്ദം വെണ്ടെന്നു വെച്ചിരുന്നു. എന്നാല്‍ സംവിധായകന്റെ നിര്‍ബന്ധത്താല്‍ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ അത് ചെയ്യാതിരുന്നതില്‍ വിഷമം തോന്നുന്നുണ്ട്, അനുഇമ്മാനുവല്‍ പറയുന്നു.

സിനിമകളുടെ തെരഞ്ഞെടുപ്പ്

സിനിമകളുടെ തെരഞ്ഞെടുപ്പ്

ഒരു അഭിനോതാവിന് കലാമൂല്യമുളള സിനിമകള്‍ മാത്രമല്ല കച്ചവട സിനിമകളും ചെയ്യേണ്ടി വരുമെന്നും അനു ഇമ്മാനുവല്‍ പറയുന്നു. ഇവ രണ്ടും ഒരോപോലെ പ്രധാനപ്പെട്ടതാണെന്നും നടി പറയുന്നു. സിനിമ റിയലിസ്റ്റ് ആകണമെന്ന അഭിപ്രായം തനിക്കില്ലെന്നും അഭിമുഖത്തില്‍ അനു ഇമ്മാനുവല്‍ പറഞ്ഞു. അതേസമയം നാഗചൈതന്യയ്‌ക്കൊപ്പമുളള ശൈലജ റെഡ്ഡി അല്ലുഡു എന്ന ചിത്രമാണ് അനുവിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X