»   » പവന്‍ കല്യാണിനൊപ്പം അഭിനയിക്കുമ്പോള്‍ പേടിച്ച് വിറച്ച് പോയി! വെളിപ്പെടുത്തലുമായി നടി അനു ഇമ്മാനുവല്‍

പവന്‍ കല്യാണിനൊപ്പം അഭിനയിക്കുമ്പോള്‍ പേടിച്ച് വിറച്ച് പോയി! വെളിപ്പെടുത്തലുമായി നടി അനു ഇമ്മാനുവല്‍

Posted By:
Subscribe to Filmibeat Malayalam

സ്വപ്‌ന സഞ്ചാരി എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനു ഇമ്മാനുവേല്‍. ജയറാമിന്റെ മകളുടെ വേഷത്തിലാണ് അനു ചിത്രത്തിലഭിനയിച്ചിരുന്നത്. ശേഷം നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹിറോ ബിജു എന്ന സിനിമയിലൂടെ അനു ഇമ്മാനുവേല്‍ തിരിച്ച് വരവ് നടത്തിയിരുന്നു.

മുന്‍ പോണ്‍ താരം മലയാളത്തിലേക്ക് വരുന്നെന്ന് കേട്ടപ്പോഴെ ആക്രന്തം കാട്ടിയിട്ടാണോ? മിയ ഖലീഫ വരില്ലേ??

ഇപ്പോള്‍ മലയാളത്തില്‍ നിന്നും തെലുങ്ക് സിനിമയിലേക്കും തമിഴിലേക്കും പോയിരിക്കുന്ന അനുവിന്റെ കൈ നിറയെ സിനിമകളാണ്. അതിനിടെ താന്‍ ആദ്യമായി പവന്‍ കല്യാണിനൊപ്പം അഭിനയിച്ച അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

തെലുങ്കിലെ വമ്പന്‍ നടന്മാര്‍

മലയാളത്തില്‍ രണ്ട് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. തെലുങ്കിലെ വമ്പന്‍ നടന്മാര്‍ക്കൊപ്പം തന്നെയാണ് അനു അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

പവന്‍ കല്യാണിനൊപ്പം

പിഎസ്പികെ 25 എന്ന സിനിമയിലൂടെയാണ് പവന്‍ കല്യാണിനൊപ്പം അനു അഭിനയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിനൊപ്പമുള്ള അഭിനയം ശരിക്കും വിറപ്പിച്ചിരുന്നെന്നാണ് അനു പറയുന്നത്.

ആദ്യ ദിവസത്തെ ഷൂട്ടിങ്

ആദ്യ ദിവസം പവന്‍ കല്യാണിനൊപ്പം അഭിനയിച്ചപ്പോള്‍ പേടിയായിരുന്നു. അതും ഒരു റൊമാന്റിക് സീനായിരുന്നു. ഡയലോഗുകളെല്ലാം കാണപാഠം പഠിച്ചിരുന്നെങ്കിലും സമയമായപ്പോള്‍ എല്ലാം മറന്ന് പോവുകയായിരുന്നു.

അദ്ദേഹം കൂളാണ്..


പവന്‍ കല്യാണ്‍ ഒരു കുളായ മനുഷ്യനാണെന്നാണ് അനു പറയുന്നത്. ഒരുപാട് തമാശകള്‍ പറയുന്ന അദ്ദേഹത്തിനൊപ്പം ന്ില്‍ക്കുമ്പോള്‍ അനുഗ്രഹിക്കപ്പെട്ട നിമിഷം പോലെയായിരുന്നെന്നും അനു പറയുന്നു.

മലയാളം പോരാ..

മലയാളത്തിലൂടെയാണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും മലയാളം അത്ര പോരാ അതിനേക്കാളും സുഖം തെലുങ്കാണെന്ന് അനു പറഞ്ഞിരുന്നു. ശേഷം സംഭവം നടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.

English summary
Anu Emmanuel considers working with Pawan Kalyan a blessing

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam