»   » പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ, ഞാനങ്ങനെ പറഞ്ഞിട്ടില്ല എന്ന് അനു ഇമ്മാനുവല്‍

പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ, ഞാനങ്ങനെ പറഞ്ഞിട്ടില്ല എന്ന് അനു ഇമ്മാനുവല്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ കാലുറപ്പിയ്ക്കുന്നതിന് മുമ്പ് അനു ഇമ്മാനുവല്‍ വിവാദങ്ങളിലേക്ക് വീഴുകയാണോ? അമല്‍ നീരദ് ചിത്രം ഒഴിവാക്കിയതിനെ കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തിരക്ക് കാരണമാണ് ഒഴിവാക്കിയതെന്ന് നടിയും സംവിധായകനും പറഞ്ഞതോടെ ആ പ്രശ്‌നത്തില്‍ പരിഹാരമായി.

ഇപ്പോള്‍ പ്രശ്‌നം ഒരു അഭിമുഖമാണ്. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ എന്ന മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അനു മലയാള സിനിമയെ കുറ്റപ്പെടുത്തി സംസാരിച്ചു എന്ന് വാര്‍ത്തകളുമായിരുന്നു. പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ എന്ന് അനു പറഞ്ഞു എന്ന തരത്തിലാണ് അഭിമുഖം. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് അനു.

പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ, ഞാനങ്ങനെ പറഞ്ഞിട്ടില്ല എന്ന് അനു ഇമ്മാനുവല്‍

പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ എന്ന തലക്കെട്ടില്‍ അനു ഇമ്മാനുവേലിന്റെ കവര്‍ ചിത്രത്തോടെയായിരുന്നു സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ ജൂണ്‍ ലക്കം. ഉള്‍പ്പേജിലുള്ള അഭിമുഖത്തില്‍ സ്ത്രീകളായ ആര്‍ട്ടിസ്റ്റുകളുടെ അഭിപ്രായം സ്വീകരിക്കാനുള്ള മനസ്ഥിതി മലയാള സിനിമാലോകത്തിനില്ലെന്ന് അനു ഇമ്മാനുവല്‍ പറയുന്നുണ്ട്.

പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ, ഞാനങ്ങനെ പറഞ്ഞിട്ടില്ല എന്ന് അനു ഇമ്മാനുവല്‍

'ഞങ്ങള്‍ പറയുന്നത് തെറ്റായാലും ശരിയായാലും അനുസരിച്ചാല്‍ മതി എന്നാണ് മലയാള സിനിമയില്‍ പലരുടെയും നിലപാട്. എന്നാല്‍ അന്യഭാഷകളില്‍ നമ്മുടെ നിര്‍ദേശങ്ങള്‍ സന്തോഷത്തോടെ മറ്റുള്ളവര്‍ കേള്‍ക്കും. അത്തരം അന്തരീക്ഷത്തില്‍ എങ്ങനെ മുന്നോട്ടുപോകണം എന്ന ആശങ്കയിലാണ് ഞാന്‍.' എന്നാണ് അനു ഇമ്മാനുവേലിന്റെതായി മാസിക നല്‍കിയ അഭിമുഖം.

പെണ്ണിനെ മാനിക്കാത്ത മലയാള സിനിമ, ഞാനങ്ങനെ പറഞ്ഞിട്ടില്ല എന്ന് അനു ഇമ്മാനുവല്‍

ഇതാണ് അനു ഇമ്മാനുവലിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്‌

English summary
Anu Emmanuel slams fake reports; says Malayalam entertainment magazine misquoted her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam