»   » ആക്ഷന്‍ ഹീറോ ബിജുവിന്റെ റിലീസിന് മുന്നേ അനുവിന് അടുത്ത ചിത്രവും റെഡി; ഏതാണ് സിനിമ?

ആക്ഷന്‍ ഹീറോ ബിജുവിന്റെ റിലീസിന് മുന്നേ അനുവിന് അടുത്ത ചിത്രവും റെഡി; ഏതാണ് സിനിമ?

Posted By:
Subscribe to Filmibeat Malayalam

കമലിന്റെ സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് നിര്‍മാതാവ് ഇമ്മാനുവലിന്റെ മകള്‍ അനു ഇമ്മാനുവലിന്റെ അരങ്ങേറ്റം. ഇപ്പോള്‍ നിവിന്‍ പോളിയുടെ നായികയായി രണ്ടാം വരവിന് തയ്യാറെടുക്കുകയാണ് അനു.

also read: നിവിന്‍ പിന്നെയും മീശ പിരിച്ചു, ഇത് കലക്കും; ട്രെയിലര്‍ കാണൂ

ആക്ഷന്‍ ഹീറോ ബിജുവിന്റെ റിലീസിന് മുന്നേ തന്നെ അനുവിന് അടുത്ത ചിത്രവും വന്നു കഴിഞ്ഞു. പതിവ് നായികമാരെ പോലെ തൊട്ടടുത്ത ചിത്രം അനുവിനും അന്യഭാഷയിലേക്കാണ്. നോക്കാം...

ആക്ഷന്‍ ഹീറോ ബിജുവിന്റെ റിലീസിന് മുന്നേ അനുവിന് അടുത്ത ചിത്രവും റെഡി; ഏതാണ് സിനിമ?

ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു അടുത്തതായി അഭിനയിക്കുന്നത്. ഗോപിചന്ദാണ് ചിത്രത്തിലെ നായകന്‍.

ആക്ഷന്‍ ഹീറോ ബിജുവിന്റെ റിലീസിന് മുന്നേ അനുവിന് അടുത്ത ചിത്രവും റെഡി; ഏതാണ് സിനിമ?

ജയറാമും സംവൃതാ സുനിലും താരജോഡികളായെത്തിയ സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ഇവരുടെ മകളായിട്ടാണ് അനുവിന്റെ വെള്ളിത്തിരാ പ്രവേശം.

ആക്ഷന്‍ ഹീറോ ബിജുവിന്റെ റിലീസിന് മുന്നേ അനുവിന് അടുത്ത ചിത്രവും റെഡി; ഏതാണ് സിനിമ?

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലി എന്ന ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് അനുവിനെ ആയിരുന്നുവത്രെ. എന്നാല്‍ പരീക്ഷാ തിരക്കു കാരണം അനു പിന്മാറിയതിനെ തുടര്‍ന്നാണ് അവസരം പാര്‍വ്വതിയിലെത്തിയത്

ആക്ഷന്‍ ഹീറോ ബിജുവിന്റെ റിലീസിന് മുന്നേ അനുവിന് അടുത്ത ചിത്രവും റെഡി; ഏതാണ് സിനിമ?

അച്ഛന്‍ ഇമ്മാനുവലാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നിവിന്‍ പോളിയുടെ നായികയായി മകളെ നിര്‍ദ്ദേശിച്ചത്. നിവിന്‍ പോളിയുടെ കടുത്ത ആരാധിക കൂടെയാണ് അനു.

ആക്ഷന്‍ ഹീറോ ബിജുവിന്റെ റിലീസിന് മുന്നേ അനുവിന് അടുത്ത ചിത്രവും റെഡി; ഏതാണ് സിനിമ?

അതേ സമയം ആക്ഷന്‍ ഹീറോ ബിജുവിന്‍ അനുവിന്റെ വേഷം എന്താണെന്നതിനെ സംബന്ധിച്ച വിവരം ഇപ്പോഴും സീക്രട്ടാണ്. നിവിനും അനുവും ഒന്നിച്ചഭിനയിച്ച പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന് തുടങ്ങുന്ന പാട്ട് ഇതിനോടകം ഹിറ്റായി. ചിത്രം ഫെബ്രുവകി 4 ന് തിയേറ്ററുകളിലെത്തും

English summary
Even befor ethe release of her first movie as the lead heroine, actress Anu Emmanuel is on a roll. The actress has landed another movie in which she plays the lead heroine. She is starring as the female lead in Nivin Pauly starrer 'Action Hero Biju'. However, her second movie is not a Malayalam movie. She has signed a Telugu film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam