വിനു മോഹന്റെ അനിയന്‍ അനു വിവാഹിതനായി, ചടങ്ങിലെ ചിത്രങ്ങള്‍ കാണാം..
യുവതാരവും നടന്‍ വിനു മോഹന്റെ സഹോദരനുമായ അനു മോഹന്‍ വിവാഹിതനായി. മാവേലിക്കര സ്വദേശിയായ മഹേശ്വരിയാണ് വധു.
യുവതാരവും നടന്‍ വിനു മോഹന്റെ സഹോദരനുമായ അനു മോഹന്‍ വിവാഹിതനായി. മാവേലിക്കര സ്വദേശിയായ മഹേശ്വരിയാണ് വധു. രാവിലെ കായംകുളം മികാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം.
അടുത്ത ബന്ധക്കളും സിനിമാക്കാരും ചടങ്ങില്‍ പങ്കെടുത്തു. നടന്‍ വിനു മോഹന്റെ ഇളയ സഹോദരനാണ് അനു മോഹന്‍. നടി ശോഭാ മോഹന്റെ മക്കളാണ് വിനു മോഹനും അനു മോഹനും. വിവാഹ ചിത്രങ്ങള്‍ കാണാം.

അനു മോഹന്‍ സിനിമയിലേക്ക്
2005ല്‍ പുറത്തിറങ്ങിയ കണ്ണേ മടുങ്ങുക എന്ന ചിത്രത്തിലൂടെയാണ് അനു മോഹന്‍ സിനിമയില്‍ എത്തുന്നത്. മുരളിയും നവ്യയുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടി നായകനായ ചട്ടമ്പിനാട് എന്ന ചിത്രത്തിലും അഭിനയിച്ചു.

തീവ്രം മുതല്‍ യു ടൂ ബ്രൂട്ടസ് വരെ
ദുല്‍ഖര്‍ സല്‍മാനും ശ്രീനിവാസനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തീവ്രം, സെവന്‍ത്ത് ഡേ, പിക്കറ്റ് 43, യു ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഓപ്പണ്‍ യുവര്‍ മൈന്‍ഡ് എന്ന ഷോര്‍ട്ട് ഫിലിംമിലാണ് ഒടുവില്‍ അഭിനയിച്ചത്.

വിവാഹം കായംകുളത്ത് വച്ച്
കായംകുളം മികാസ് കണ്‍വന്‍ഷനില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സിനിമാ സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിനു മോഹന്‍
ഈ തിരക്കിനിടയില്‍ എന്ന ചിത്രത്തിലെ നടി വിദ്യാ മോഹനനെയാണ് വിനു മോഹന്‍ വിവാഹം കഴിച്ചിരിക്കുന്നത്.


Click it and Unblock the Notifications











