വിവാഹം മുടക്കണമായിരുന്നു! അതിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്! വെളിപ്പെടുത്തലുമായി അനുമോള്‍!

തമിഴ് സിനിമയിലൂടെയായിരുന്നു അനുമോള്‍ എന്ന താരം ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപനിലൂടെയായിരുന്നു താരം മലയാളത്തില്‍ അരങ്ങേറിയത്. പി കുഞ്ഞിരാമന്‍നായരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ സിനിമയായിരുന്നു ഇത്. അകം, ഗോഡ് ഫോര്‍ സെയില്‍, ചായില്യം, ഞാന്‍, മരം പെയ്യുമ്പോള്‍, ജമ്‌നപ്യാരി, ഉടലാഴം തുടങ്ങിയ സിനിമകളുമായാണ് പിന്നീട് താരമെത്തിയത്. വേറിട്ട അവതരണ ശൈലിയുമായാണ് താരം എത്തിയത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയിരുന്നു അനുമോള്‍.

ജീവിതത്തിലെ രസകരമായ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അനുമോള്‍ ഇപ്പോള്‍. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. വിവാഹം നടത്താതിരിക്കാന്‍ വേണ്ടി താന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ഓരോ പ്രായത്തിലും തനിക്ക് ഓരോ ഇഷ്ടമാണെന്നും പ്ലസ് ടു കഴിഞ്ഞ് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നുവെന്നും താരം പറയുന്നു. ഉടന്‍ തന്നെ വിവാഹം നടത്തരുതെന്ന കാര്യത്തില്‍ നിബന്ധനയുണ്ടായിരുന്നു.

Anu Mol

വീട്ടുകാര്‍ കല്യാണം കഴിപ്പിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിച്ചപ്പോഴാണ് ദൈര്‍ഘ്യമേറിയ കോഴ്‌സുകളെക്കുറിച്ച് ആലോചിച്ചത്. മെഡിസിനും എഞ്ചിനീയറിംഗുമൊക്കെയായിരുന്നു മനസ്സില്‍. മെഡിസിന്‍ പഠിക്കുകയാണെങ്കില്‍ പല്ലിയും പാറ്റയുമൊക്കെ വേണ്ടി വരും, അതെന്തായാലും പറ്റില്ല, അതിന് ശേഷമാണ് എഞ്ചിനീയറിംഗിനെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെയാണ് താന്‍ അത് പഠിക്കാന്‍ തീരുമാനിച്ചതെന്നുമായിരുന്നു അനു മോള്‍ പറഞ്ഞത്.

Read more about: anumol അനുമോള്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X