സീമയുടെ മകളുടെ വിവാഹം മുടങ്ങി
നടി സീമയുടെയും സംവിധായകന്‍ ഐവി ശശിയുടെയും മകള്‍ അനുവിന്റെ വിവാഹം മുടങ്ങി. തമിഴ് നടന്‍ മുന്നയുമായിട്ടായിരുന്നു അനുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
നവംബറില്‍ വിവാഹം നടത്താനാണ് തീരുമാനം. മുന്നയുടെ സ്വഭാവദൂഷ്യം മൂലമാണ് വിവാഹം ഉപേക്ഷിക്കുന്നതെന്നാണ് ശശിയും സീമയും പറയുന്നത്.
തെന്നിന്ത്യയിലെ മുതര്‍ന്ന നടികളും നടന്മാരുമെല്ലാം പങ്കെടുത്ത വലിയ ചടങ്ങിലാണ് മുന്നയുടെയും അനുവിന്റെയും വിവാഹനിശ്ചയം നടത്തിയത്. ഈ ചടങ്ങ് വന്‍ വാര്‍ത്തയാവുകയും ചെയ്‌തിരുന്നു.
ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഈ വിവാഹനിശ്ചയം. എന്നാല്‍ ഇപ്പോള്‍ മുന്നയുമായി ഒന്നിച്ച് പോകാന്‍ കഴിയില്ലെന്നാണത്രേ അനുവിന്റെ നിലപാട്.
ശശി സംവിധാനം ചെയ്‌ത സിംഫണി എന്ന ചിത്രത്തില്‍ അനു നായികയായി അഭിനയിച്ചിരുന്നു. മുന്ന തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. നേമം പുഷ്പരാജ് സംവിധാനം ചെയ്ത ഗൌരീശങ്കരം എന്ന ചിത്രത്തിലൂടെയാണ് മുന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിലും മുന്നയ്‌ക്ക് റോളുണ്ട്.


Click it and Unblock the Notifications