»   » 3 വര്‍ഷം പുറകെ നടത്തിച്ചു, പ്ലസ് ടുവിലെ പ്രണയം, 20 ആം വയസ്സില്‍ കല്യാണം, അനു സിത്താര പറയുന്നു

3 വര്‍ഷം പുറകെ നടത്തിച്ചു, പ്ലസ് ടുവിലെ പ്രണയം, 20 ആം വയസ്സില്‍ കല്യാണം, അനു സിത്താര പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ എത്തിയിരിയ്ക്കുകയാണ് നടി അനു സിത്താര. ഒന്നിന് പിറകെ ഒന്നായി ഒരു പുതുമുഖ നായികയ്ക്ക് മൂന്ന് സിനിമകള്‍ കിട്ടുന്നതും ഇതാദ്യമായിരിയ്ക്കാം.

പുരുഷന്‍മാര്‍ക്ക് കുഞ്ചാക്കോ ബോബനോട് കലിപ്പ് തോന്നുന്നതിന് പിന്നിലെ കാരണം, വിഡിയോ കാണൂ!!

മറ്റ് നായികമാരില്‍ നിന്ന് അനു സിത്താരയെ മാറ്റി നിര്‍ത്തുന്ന ഒരു സംഭവമുണ്ട്. എല്ലാവരും വിവാഹ ശേഷം സിനിമ വിടുമ്പോള്‍, അനു സിനിമയിലേക്ക് വന്നു. അതെ, വിവാഹത്തിന് ശേഷമാണ് അനു സിനിമയില്‍ എത്തിയിരിയ്ക്കുന്നത്. ആ പ്രണയ വിവാഹത്തെ കുറിച്ച് അനു സിത്താര തന്നെ പറഞ്ഞത് എന്താണെന്ന് നോക്കാം

പ്ലസ്ടു പ്രണയം

പഠന കാലത്ത് ഒരുപാട് പേര്‍ പുറകെ നടന്നിട്ടുണ്ട്. പക്ഷെ താന്‍ വീണത് വിഷ്ണു ഏട്ടനില്‍ മാത്രമാണെന്ന് അനു സിത്താര പറയുന്നു. അതും മൂന്ന് വര്‍ഷം പിന്നാലെ നടന്നതിന് ശേഷമാണത്രെ 'യെസ്' പറഞ്ഞത്. ഒടുവില്‍ 20 ആം വയസ്സില്‍ വിവാഹം

പ്രണയം വിഷ്ണു ഏട്ടനോട് മാത്രം

സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ ഹാന്റ്‌സം ഹീറോസിനൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രണയം തോന്നിയത് വിഷ്ണു ഏട്ടനോട് മാത്രമാണെന്ന് അനു പറയുന്നു. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി

നേരത്തെ ആയിപ്പോയോ

വിവാഹം നേരത്തെ ആയിപ്പോയി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. വിവാഹം കഴിഞ്ഞുള്ള പ്രണയമാണത്രെ കൂടുതല്‍ സുഖം. ആരെയും പേടിക്കേണ്ട.. ഇഷ്ടം പോലെ സംസാരിക്കാം.. എപ്പോഴും കൂടെ ഉണ്ടാവും തുടങ്ങിയ മെച്ചങ്ങളാണ് താരം എടുത്ത് കാണിക്കുന്നത്.

കരിയറിന് ഗുണം ചെയ്തു

നേരത്തെ വിവാഹം ചെയ്തത് മോശമായില്ല എന്ന് മാത്രമല്ല, കരിയറിന് ഗുണം ചെയ്തു എന്നാണ് അനു പറയുന്നത്. അഭിനയം വിലയിരുത്താന്‍ ഒരാള്‍ ഒപ്പമുണ്ടല്ലോ എന്നാണ് നടിയുടെ വാദം.

ലൊക്കേഷനില്‍ ഏട്ടനും

ആരൊക്കെ നന്നായി എന്ന് പറഞ്ഞാലും, വിഷ്ണു ഏട്ടന്‍ നന്നായി എന്ന് പറഞ്ഞാലേ അഭിനയം നന്നായി എന്ന് വിശ്വസിക്കുകയുള്ളൂവത്രെ. അതുകൊണ്ട് മിക്കവാറും അദ്ദേഹവും ഷൂട്ടിങിന് പോകുമ്പോള്‍ തന്റെ കൂടെ ഉണ്ടാവാറുണ്ട് എന്ന് അനു പറഞ്ഞു.

നടി എന്ന നിലയില്‍

ഒരുപാട് സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹമൊന്നും അനുവിനില്ല. അഭിനയ മേഖലയില്‍ നിന്ന് പോയാലും, അനു സിത്താര നല്ല നടിയായിരുന്നു എന്ന് പറഞ്ഞ് കേള്‍ക്കാനാണ് ആഗ്രഹം. പ്രേക്ഷകര്‍ മാത്രമല്ല, സിനിമാ രംഗത്തുള്ളവരും അനു സിത്താര നല്ല കുട്ടിയായിരുന്നു, പാവമായിരുന്നു എന്നൊക്കെ പറയണം.

English summary
Anu Sithara About Her Husband Vishnu Prasad!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam