»   » ആക്ഷനില്‍ പ്രണവിന്റെ പെര്‍ഫോമന്‍സ് അപാരമെന്ന് യുവനടി, അത് പിന്നെ അങ്ങനെയല്ലേ വരൂയെന്ന് ആരാധകരും!

ആക്ഷനില്‍ പ്രണവിന്റെ പെര്‍ഫോമന്‍സ് അപാരമെന്ന് യുവനടി, അത് പിന്നെ അങ്ങനെയല്ലേ വരൂയെന്ന് ആരാധകരും!

Written By:
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമയിലേക്കെത്തിയവരില്‍ പലരും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായും നായികയായുമൊക്കെ എത്താറുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്നൊരു കാര്യമായിരുന്നു ജനുവരി 26ന് സംഭവിച്ചത്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദ്യ സിനിമയായ ആദി അന്നായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. മികച്ച പ്രതികരണം നേടി ആദി മുന്നേറുകയാണ്.

സിനിമയില്‍ ഇല്ലെങ്കിലും സംയുക്ത വര്‍മ്മ സുന്ദരിയാണ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

സുപ്രിയ കഴിഞ്ഞാല്‍ ഏറ്റവും ആകര്‍ഷണീയത തോന്നിയ സ്ത്രീ ആരാണ്? പൃഥ്വി നല്‍കിയ ഉത്തരം? ആരാണ് ആ അഭിനേത്രി

അഭിനയത്തില്‍ തുടക്കക്കാരന്റെ എല്ലാവിധ പരിഭ്രമവും പാകപ്പിഴകളും പ്രണവിനുണ്ടായിരുന്നു. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ ഈ താരപുത്രനെ മുട്ടേണ്ടെന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കുന്നു. ഒരു സീനൊഴികെ മറ്റെല്ലാ രംഗങ്ങളും പ്രണവ് തന്നെയാണ് ചെയ്തതെന്നാണ് മറ്റൊരു പ്രത്യേകത. പല രംഗങ്ങളും ചിത്രീകരിക്കുന്നതിനിടയില്‍ നെഞ്ചില്‍ കൈ വെച്ചാണ് അപ്പുവിനെ വീക്ഷിച്ചതെന്ന് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

പ്രണവിന്റെ ആക്ഷന്‍

ആദിയിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ആക്ഷന്‍ രംഗങ്ങളായിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആക്ഷനും സംഗീതവും കോര്‍ത്തിണക്കിയ കുടുംബ ചിത്രമാണ് ആദിയെന്ന് സിനിമ കണ്ടവരും സമ്മതിക്കുന്നു.

സാഹസികതയോട് പ്രത്യേക താല്‍പര്യം

സാഹസിക രംഗങ്ങളോട് അതീവ തല്‍പ്പരനാണ് താനെന്ന് പ്രണവ് ഒന്നുകൂടി വ്യക്തമാക്കുകയാണ് ഈ ചിത്രത്തിലൂടെ. ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് തായ്‌ലന്‍ഡില്‍ പോയി പാര്‍ക്കൗര്‍ പരിശീലിച്ചിരുന്നു.

പാര്‍ക്കൗര്‍ രംഗങ്ങള്‍ പൊളിച്ചടുക്കി

പ്രണവിന്റെ ഇന്‍ട്രോ സീന്‍ മുതല്‍ത്തന്നെ പാര്‍ക്കൗര്‍ വിസ്മയം കാണാവുന്നതാണ്. വീട്ടില്‍ നിന്നും ബീച്ചിലെത്തി ചാടി മറയുന്ന ആദിയുടെ ചാട്ടം മനോഹരമാണെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.

സിനിമാലോകത്തുനിന്നും അഭിനന്ദനപ്രവാഹം

തിയേറ്ററുകളില്‍ ആദി തരംഗമായി മാറിയിരിക്കുകയാണ്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകന്‍ കൂടിയായ ജീത്തു ജോസഫിന്റെ ആക്ഷന്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാപ്രവര്‍ത്തകരടക്കം നിരവധി പേര്‍ ചിത്രത്തിന് അഭിനന്ദനം രേഖപ്പെടുത്തിയിരുന്നു.

ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നു

മലയാള സിനിമയ്ക്ക് കണ്ട് പരിചയമില്ലാത്ത ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലേത്. ഈ ഘടകമാണ് പ്രണവ് മോഹന്‍ലാലിനെ ആദിയിലേക്ക് ആകര്‍ഷിച്ചതും. ഒരുപാട് പേരുടെ നിര്‍ബന്ധപ്രകാരമാണ് അപ്പു അഭിനയിക്കാന്‍ തയ്യാറായതെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.

അനുസിത്താരയുടെ അഭിപ്രായം

യുവഅഭിനേത്രികളില്‍ ഏറെ ശ്രദ്ധ നേടിയ അനു സിതാര ആദിയെക്കുറിച്ച് പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മോളിവുഡിലെ ടോം ക്രൂയിസ്

ആക്ഷന്‍ രംഗങ്ങളിലെ അപ്പുവിന്റെ അസാമാന്യ മികവിനെയാണ് അനു സിതാരയും അഭിനന്ദിച്ചിട്ടുള്ളത്. മോളിവുഡിലെ ടോം ക്രൂയിസാണ് പ്രണവ് ചേട്ടനെന്നാണ് താരം പറയുന്നത്.

സ്വഭാവികമെന്ന് ആരാധകര്‍

ആക്ഷന്‍ രംഗങ്ങളില്‍ അങ്ങേയറ്റം താല്‍പര്യമുള്ള മോഹന്‍ലാലിന്റെ മകനല്ലേ പ്രണവ്, അപ്പോള്‍ പിന്നെ അതങ്ങനെയേ വരുള്ളൂവെന്നാണ് ആരാധകര്‍ പറയുന്നത്.

അനു സിതാരയുടെ പോസ്റ്റ് കാണാം

ആദിയെക്കുറിച്ച് അനു സിത്താര പറഞ്ഞത്, കാണൂ.

English summary
Anu sithara is talking about Aadhi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam