»   » ഒാഡിഷനില്‍ പങ്കെടുത്തിരുന്നു.. പറവയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്..ചിത്രം തകര്‍ത്തു!

ഒാഡിഷനില്‍ പങ്കെടുത്തിരുന്നു.. പറവയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്..ചിത്രം തകര്‍ത്തു!

Posted By: Nihara
Subscribe to Filmibeat Malayalam
'പറവയില്‍ തന്നെ അഭിനയിപ്പിച്ചില്ല', കാരണമറിയാതെ അനു സിത്താര | filmibeat Malayalam

അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച സൗബിന്‍ തന്റെ സ്വപ്‌ന സാക്ഷാത്ക്കാരം സഫലീകരിച്ചത് പറവയിലൂടെയാണ്. അഭിനേതാവെന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴും സംവിധാന മോഹം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സിനിമയിലെത്തിയിട്ട് 15 വര്‍ഷം പിന്നിടുന്നതിനിടയിലാണ് സ്വന്തം ചിത്രവുമായി സൗബിന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മികച്ച പ്രതികരണവുമായി പറവ കുതിച്ചു പറക്കുകയാണ്.

മഞ്ജു വാര്യരുടെ ആ സങ്കടം മാറി..മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു.. ആദ്യമായി.. ചിത്രങ്ങള്‍ വൈറല്‍!

മമ്മൂട്ടിയേയും ദുല്‍ഖറിനെയും കുറിച്ച് അങ്ങനെയല്ല പറഞ്ഞത്.. പൊട്ടിക്കരഞ്ഞ് ലിച്ചി പറയുന്നു!

വിനീത് ശ്രീനിവാസന് ലാലേട്ടനെ അങ്കിളെന്നു വിളിക്കാം.. വേദനിപ്പിച്ചെങ്കില്‍ മാപ്പ്!

ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നാണ് പറവയെന്ന് ചിത്രം കണ്ടവര്‍ ഇതിനോടകം തന്നെ വിലയിരുത്തിയിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് സംവിധായകരും താരങ്ങളുമെല്ലാം അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിയാതെ പോയ സങ്കടം പങ്കുവെക്കുകയാണ് അനു സിതാര. ഫേസ്ബുക്കിലൂടെയാണ് അനു പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.

സിനിമ ഗംഭീരമാണ്

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഗംഭീര സിനിമയാണ് പറവയെന്ന് അനു സിത്താര കുറിച്ചിട്ടുണ്ട്. ചിത്രത്തിലെ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ദുല്‍ഖര്‍ തകര്‍ത്തു. പറവ പൊളിയാണ്.

ഓഡിഷനില്‍ പങ്കെടുത്തിരുന്നു

പറവ സിനിമയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുന്‍പ് നടത്തിയ ഓഡീഷനില്‍ താനും പങ്കെടുത്തിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിനിമയിലെത്തിയത്. ഒരു ഇന്ത്യന്‍ പ്രണയകഥ, അനാര്‍ക്കലി, ഹാപ്പി വെഡ്ഡിങ്ങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവര്‍ന്ന അഭിനേത്രിയാണ് അനു സിത്താര.

സിനിമയിലേക്ക് തിരഞ്ഞെടുത്തില്ല

പറവയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തിയ ഓഡീഷനില്‍ പങ്കെടുത്തിരുന്നുവെങ്കിലും തന്നെ തിരഞ്ഞെടുത്തിരുന്നില്ലെന്ന് അനു സിത്താര പറയുന്നു. എന്തുകൊണ്ടാണ് താരത്തെ തിരഞ്ഞെടുക്കാതിരുന്നതെന്ന് വ്യക്തമല്ല.

സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്

പറവയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്നും അനു കുറിച്ചിട്ടുണ്ട്. സൗബിന്‍ ചേട്ടന്റെ സിനിമയും അതിന്‍രെ പുറകില്‍ പ്രവര്‍ത്തിച്ചവരും തകര്‍ത്തുവെന്നും താരം കുറിച്ചിട്ടുണ്ട്.

പറവ വിജയക്കുതിപ്പ് തുടരുന്നു

സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത മികച്ച പ്രതികരണവുമായ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും മിടുക്കനാണെന്ന് സൗബിന്‍ ഈ ചിത്രത്തിലൂടെ തെളിയിച്ചു.

ദുല്‍ഖറിന്റെ സാന്നിധ്യം

ദുല്‍ഖര്‍ സല്‍മാന്റെ സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്. സ്വന്തം കഥാപാത്രത്തെക്കുറിച്ച് അറിയാതെയാണ് ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ ദുല്‍ഖര്‍ സമ്മതിച്ചത്. ആദ്യമായാണ് കഥ കേള്‍ക്കാതെ അഭിനയിക്കാന്‍ ദുല്‍ഖര്‍ തയ്യാറായതെന്നും സൗബിന്‍ വ്യക്തമാക്കിയിരുന്നു.

English summary
Anu sithara about Parava.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam