ജനപ്രിയ നായകന്‍ വീണ്ടും മിന്നിക്കാനുളള വരവാണ്! പുതിയ ചിത്രത്തില്‍ നായികയായി ഈ താരസുന്ദരി! കാണൂ
Recommended Video

ജനപ്രിയ നായകന്‍ ദിലീപിന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്മാര സംഭവം എന്ന ഒരൊറ്റ ചിത്രം മാത്രമായിരുന്നു ദിലീപിന്റെതായി പുറത്തിറങ്ങിയിരുന്നത്. കമ്മാരസംഭവത്തിനു ശേഷം കൈനിറയെ സിനിമകളുമായാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന തും ചിത്രീകരണം പുരോഗമിക്കുന്നതുമായ സിനിമകള്‍ ദിലീപിന്റെതായി ഒരുങ്ങുന്നുണ്ട്.
കോടതി സമക്ഷം ബാലന്‍ വക്കീല്‍ ദിലീപിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന ഒരു ചിത്രമാണ്. അതേസമയം ദീലിപിന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു, സംവിധായകന്‍ വ്യാസന്‍ കെപിയും ദീലിപും ഒന്നിക്കുന്ന ഒരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.

ദിലീപിന്റെ പുതിയ സിനിമ
സംവിധായകന്‍ വ്യാസന്‍ കെപിയും ദീലിപും ഒന്നിക്കുന്ന പുതിയ സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് വ്യാസന്‍ കെപി. സംവിധായകന്റെ പുതിയ സിനിമയിലാണ് ജനപ്രിയ നായകന്‍ മുഖ്യ വേഷത്തിലെത്തുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നായികയായി അനു സിത്താര
മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന അനുസിത്താര ആദ്യമായി ദിലീപിനൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തില്‍ വളരെയധികം പ്രാധാന്യമുളള ഒരു വേഷത്തിലാണ് അനു എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിലെ നായികാ വേഷത്തിനായി അനുസിത്താരയെ തന്നെ ഉറപ്പിച്ചുവെന്നാണ് പുതിയ വിവരം ലഭിക്കുന്നത്.

ഷൂട്ടിംഗ്
മാര്‍ച്ചിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതെന്നും അറിയുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുളള ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുമെന്നും അറിയുന്നു. ചിത്രത്തില്‍ നടന്‍ സിദ്ധിഖും പ്രധാനപ്പെട്ടൊരു കഥാപാത്രമായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചിത്രത്തില്‍ മികച്ച അഭിനയ സാധ്യതയുളള കഥാപാത്രമാണ് ദിലിപിനെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. സിനിമയുടെ ഔദ്യാഗിക പ്രഖ്യാപനം ഉടനുണ്ടാവും

കോടതി സമക്ഷം ബാലന്‍ വക്കീല്‍
കമ്മാരസംഭവത്തിന് ശേഷം ദിലീപിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് ഇത്തവണയും ദിലീപ് എത്തുന്നത്.
ആക്ഷന്‍ രംഗങ്ങളുമുളള ഒരു ത്രില്ലര്‍ ചിത്രം കൂടിയായിരിക്കും സിനിമയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മംമ്താ മോഹന്‍ദാസ്,പ്രിയ ആനന്ദ് തുടങ്ങിയവര് നായികമാരായി എത്തുന്നു.

പ്രൊഫസര്‍ ഡിങ്കന്‍
പ്രശസ്ത ചായാഗ്രാഹകന്‍ രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. കമ്മാരസംഭവത്തിനു ശേഷം ദിലീപിന്റെ നായികയായി നമിതാ പ്രമോദ് എത്തുന്ന ചിത്രമാണിത്. റാഫിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഒരു മാജിക്കുകാരന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രം കൂടിയായിരിക്കും പ്രൊഫസര്‍ ഡിങ്കന്‍. വമ്പന്‍ ബഡജ്റ്റിലാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.


Click it and Unblock the Notifications