twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനു സിത്താര വീണ്ടും മമ്മൂട്ടിക്കൊപ്പം! സന്തോഷം പങ്കുവെച്ച് താരം! വൈറലാവുന്ന പോസ്റ്റ് കാണൂ!

    |

    മമ്മൂട്ടിയുടെ കടുത്ത ഫാനാണ് താനെന്ന് അനു സിത്താര വ്യക്തമാക്കിയിരുന്നു. പിറന്നാള്‍ ദിനത്തിലാണ് താരത്തിന് കാത്തിരുന്ന സുവര്‍ണ്ണാവസരം ലഭിച്ചത്. ഒരു കുട്ടനാടന്‍ ബ്ലോഗിലേക്കെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. അടുത്തിടെ പേരന്‍പ് പ്രീമിയര്‍ കണ്ടപ്പോഴും അനു സിത്താര വാചാലയായത് മമ്മൂക്കയുടെ പ്രകടനത്തെക്കുറിച്ചായിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാറിന്റെ സിനിമയിലേക്ക് ജോയിന്‍ ചെയ്തെന്നുള്ള സന്തോഷവാര്‍ത്തയുമായെത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് പങ്കുവെച്ചത്. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിട്ടുണ്ട്. പറഞ്ഞുവന്നത് മെഗാസ്റ്റാര്‍ ചിത്രമായ മാമാങ്കത്തിലേക്ക് അനു സിത്താര എത്തിയതിനെക്കുറിച്ചാണ്.

    ശാലീനതയുമായാണ് അനു സിത്താര സിനിമയിലേക്കെത്തിയത്. സ്‌ക്രീനില്‍ താരത്തെ കണ്ടാല്‍ മതിയെന്നാണ് ആരാധകര്‍ പറയാറുള്ളത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ താന്‍ സജ്ജയാണെന്ന് താരം ഇതിനകം തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ലേറ്റസ്റ്റ് വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് രംഗത്തെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് അനു സിത്താരയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുള്ളത്.

    Anu Sithara

    ഉണ്ണി മുകുന്ദന്‍ ജോയിന്‍ ചെയ്തതിന് പിന്നാലെയായാണ് അനു സിത്താരയും മാമാങ്കത്തിലേക്കെത്തിയത്. ബോളിവുഡ് താരങ്ങളുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നതെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. പ്രാചി ദേശായ്, പ്രാചി തെഹ്ലാന്‍ എന്നിവര്‍ എത്തിയതായുള്ള റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇവരുടെ ഭാഗങ്ങള്‍ സിനിമയിലുണ്ടോയെന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണമില്ല. ഈ വര്‍ഷം അവസാനത്തോട് കൂടി സിനിമ തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജീവ് പിള്ള തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയായാണ് മാമാങ്കം പ്രഖ്യാപിച്ചത്. എന്നാല്‍ അത്ര നല്ല കാര്യങ്ങളായിരുന്നില്ല പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. സംവിധായകനേയും അണിയറപ്രവര്‍ത്തകരേയുമൊക്കെ മാറ്റിയെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

    English summary
    Anu Sithara joined in Mamankam, Facebook post viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X