ഒരു മാസംകൊണ്ട് ആറു കിലോ കുറച്ച് അനു സിത്താര, സഹായിച്ചത് ഈ താരം
നായികാ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അനു സിത്താര. ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം പോലുളള സിനിമകളിലൂടെയാണ് നടി ശ്രദ്ധേയയായത്. നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു. മണിയറയിലെ അശോകനാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അനു സിത്താര.

തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവെക്കാറുണ്ട്. അതേസമയം ശരീരഭാരം കുറച്ച സന്തോഷം പങ്കുവെച്ചുളള നടിയുടെ പുതിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വണ്ണം കൂടിയതിന്‌റെ പേരില്‍ മുന്‍പ് നിരവധി വിമര്‍ശനങ്ങളും കളിയാക്കലുകളും ഏല്‍ക്കേണ്ടി വന്ന താരമാണ് അനു സിത്താര. ഒരുമാസം കൊണ്ട് ആറുകിലോ കുറച്ചാണ് ഇതിനുളള മറുപടിയുമായി നടി എത്തിയത്. മെലിഞ്ഞ് സുന്ദരിയായി ദാവണി ചുറ്റിയുളള ചിത്രങ്ങളാണ് അനു സിത്താര തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നടി പായലിന്റെ ഗ്ലാമറസ് ലുക്ക് ചിത്രങ്ങള്‍ വെെറല്‍,കാണാം
നടനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനാണ് തന്നെ വണ്ണം കുറയ്ക്കാനായി സഹായിച്ചതെന്നും അനു സിത്താര പോസ്റ്റില്‍ പറയുന്നുണ്ട്. ഉണ്ണി പറഞ്ഞുകൊടുത്ത ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നാണ് അനു ശരീരഭാരം കുറച്ചത്. സ്ത്രീകള്‍ക്ക് വേണ്ടിയുളള ഒരു സ്‌പെഷ്യല്‍ ഡയറ്റ് പ്ലാന്‍ ആണ് ഉണ്ണി മുകുന്ദന്‍ അനു സിത്താരയ്ക്ക് നല്‍കിയത്. ഇത് ഇവിടംകൊണ്ട് അവസാനിക്കില്ലെന്നും ഇനിയും ശരീര ഭാരം കുറയ്ക്കാനാണ് പ്ലാനെന്നും നടി പറഞ്ഞു. അനു സിത്താരയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ എടുത്തിരിക്കുകയാണ് ആരാധകര്‍. നിലവില്‍ മലയാളത്തില്‍ ഇപ്പോഴും സജീവമായ താരം കൂടിയാണ് അനു സിത്താര.


Click it and Unblock the Notifications











