തടി അധികം കുറയ്ക്കില്ല, ഒരുപാട് മെലിഞ്ഞാല്‍ തനിക്കത് ചേരില്ലെന്ന് അനുസിത്താര, ഡയറ്റ് പ്ലാന്‍ പറഞ്ഞ് താരം
ശരീരവണ്ണം കുറച്ചതിന് പിന്നാലെ നടി അനു സിത്താര പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു മാസം കൊണ്ട് ആറ് കിലോ കുറച്ചെന്ന് പറഞ്ഞായിരുന്നു നടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിനായി തന്നെ സഹായിച്ചത് ഉണ്ണിയേട്ടന്‍(ഉണ്ണി മുകുന്ദന്‍) ആണെന്നും, അദ്ദേഹം പറഞ്ഞുതന്ന ഡയറ്റ് പ്ലാന്‍ കൃത്യമായി ഫോളോ ചെയ്യുകയായിരുന്നു എന്നും അനു പറഞ്ഞിരുന്നു. നിരവധി പേരാണ് അനു സിത്താരയുടെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഇതിന് പിന്നാലെ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരുപാട് തടി കുറക്കില്ലെന്നും അത് തനിക്ക് ചേരില്ലെന്നും നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ട സമയത്ത് ആറു കിലോ കുറഞ്ഞെന്ന് അറിയാമായിരുന്നു. പിന്നീട് വെയിറ്റിങ് സ്‌കെയില്‍ വാങ്ങിയപ്പോള്‍ രണ്ട് കിലോ കൂടി കുറഞ്ഞു. 55 കിലോ വരെ തടി കുറച്ചാല്‍ മതി. ഒരുപാടൊന്നും കുറയ്‌ക്കേണ്ട. രാമന്റെ ഏദന്‍തോട്ടം സമയത്തെ തടി ആക്കിയെടുക്കണം എന്നാണ് തന്‌റെ അഗ്രഹം, അനു പറയുന്നു.
ദിവസേനയുളള നൃത്ത പരിശീലനത്തോടൊപ്പം ഒരു ഡയറ്റ് ഫോളോ ചെയ്യുന്നത് നല്ലതാണെന്നാണ് ഉണ്ണിയേട്ടന്‍ പറഞ്ഞത്. അങ്ങനെ ഡയറ്റിനെ കുറിച്ച് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് ഒട്ടും ചെയ്യാന്‍ പറ്റില്ലെന്ന് തോന്നി. വെറുതെ ചോദിച്ചതാണല്ലേ ഗുണ്ടുമണി എന്ന് ഉണ്ണിയേട്ടന്‍ കളിയാക്കിയപ്പോള്‍ അതൊരു വെല്ലുവിളിയായിട്ട് സ്വീകരിക്കുകയായിരുന്നു. ആദ്യം മടിയുണ്ടായിരുന്നെങ്കിലും പിന്നാലെ വാശി വന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും മാറ്റങ്ങള്‍ വന്നു. അനു മെലിഞ്ഞല്ലോ എന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ അത് ആത്മവിശ്വാസം നല്‍കി.
ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം
ഡയറ്റും നൃത്തപരിശീനവും കൃത്യമായി ഫോളോ ചെയ്തു. ആദ്യമൊക്കെ കിതയ്ക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. നടി പറഞ്ഞു. അഭിമുഖത്തില്‍ തന്റെ ഡയറ്റ് പ്ലാനും അനു സിത്താര പറഞ്ഞു. മൂന്ന് ലിറ്റര്‍ വെളളം ദിവസം കുടിക്കണം. തുടക്കത്തില്‍ ബുദ്ധിമുട്ടുളള കാര്യമായിരുന്നെങ്കിലും ഇപ്പോള്‍ കുഴപ്പമില്ല. രാവിലെ 7.30ന് പ്രഭാത ഭക്ഷണം, മുട്ടയുടെ വെളളയും ഓറഞ്ച് ജ്യൂസും രാവിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ഉച്ചയ്ക്ക് ബ്രൗണ്‍ റൈസ്, വൈകുന്നേരം അഞ്ച് മണിയോടെ അത്താഴം കഴിക്കും. രാത്രി വിശക്കുകയാണെങ്കില്‍ പച്ചക്കറി കഴിക്കുമെന്നും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കണം എന്നത് നിര്‍ബന്ധമാണെന്നും നടി പറഞ്ഞു.


Click it and Unblock the Notifications











