മമ്മൂക്ക ചുമ്മാ വന്നങ്ങ് തകര്‍ത്തു! ഉണ്ടയെ പ്രശംസിച്ച് അനു സിത്താരയും! വൈറലായി നടിയുടെ പോസ്റ്റ്!

By Midhun Raj

Recommended Video

ഉണ്ടയെ പ്രശംസിച്ച് അനു സിത്താരയും

മമ്മൂട്ടി ചിത്രം ഉണ്ട തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുകയാണ്. ജൂണ്‍ 14ന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ടയെ പ്രശംസിച്ചുകൊണ്ട് പ്രേക്ഷകരും സിനിമാ രംഗത്തുനിന്നുളളവരും എല്ലാം എത്തുന്നുണ്ട്. മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിക്കൊണ്ടാണ് മമ്മൂട്ടി ചിത്രം കുതിക്കുന്നത്.

സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പങ്കുവെക്കുന്നത്. ഉണ്ടയെക്കുറിച്ച് പുറത്തിറങ്ങിയ നിരൂപണങ്ങളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ ചിത്രത്തെ പ്രശംസിച്ച് നേരത്തെ എത്തിയിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി മമ്മൂട്ടി ആരാധിക കൂടിയായ അനു സിത്താരയും ഉണ്ടയെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

ഉണ്ടയെക്കുറിച്ച് അനു സിത്താര

ഉണ്ടയെക്കുറിച്ച് അനു സിത്താര

മമ്മൂക്കയ്‌ക്കൊപ്പം മുന്‍പ് കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച താരമാണ് അനു സിത്താര. മമ്മൂക്കയുടെ എറ്റവും പുതിയ ചിത്രമായ മാമാങ്കത്തിലും അനു സിത്താര പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. മാമാങ്കം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മെഗാസ്റ്റാര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടി എത്തിയിരുന്നത്. മമ്മൂക്കയുടെ കടുത്ത ആരാധികയാണ് താനെന്ന് നടി പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ഉണ്ട കഴിഞ്ഞ ദിവസം കണ്ട ശേഷമായിരുന്നു നടി ചിത്രത്തെക്കുറിച്ചുളള അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മമ്മൂക്ക ചുമ്മ വന്നങ്ങ് തകര്‍ത്തു

മമ്മൂക്ക ചുമ്മ വന്നങ്ങ് തകര്‍ത്തു

ഉണ്ട ഒരു റിയലിസ്റ്റിക് ചിത്രമാണെന്നും സിനിമയില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നുമാണ് നടി കുറിച്ചത്. ഖാലിദ് റഹ്മാന്റെ സംവിധാനം ഗംഭീരമായെന്നും മമ്മൂക്ക ചുമ്മ വന്നങ്ങ് തകര്‍ത്തെന്നും നടി പറയുന്നു. കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സും ആക്ഷന്‍ രംഗങ്ങളും കിടിലന്‍ ആയെന്നും അനു സിത്താര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ഉണ്ടയെക്കുറിച്ചുളള നടിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

പ്രശംസയുമായി സിനിമാ ലോകം

പ്രശംസയുമായി സിനിമാ ലോകം

കഴിഞ്ഞ ദിവസം ആസിഫ് അലി, സംവിധായകരായ എംഎ നിഷാദ്, അരുണ്‍ ഗോപി,മഹി വി രാഘവ് തുടങ്ങിയവരും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. റിയലിസ്റ്റിക് രീതിയിലുളള അവതരണവും മമ്മൂക്കയുടെ പ്രകടനവുമാണ് ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നതെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു. അനുരാഗ കരിക്കിന്‍ വെളളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.

ഹര്‍ഷാദിന്റെ തിരക്കഥ തന്നെയായിരുന്നു

ഹര്‍ഷാദിന്റെ തിരക്കഥ തന്നെയായിരുന്നു

മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഷൈന്‍ ടോം ചാക്കോ,അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നവാഗതനായ ഹര്‍ഷാദിന്റെ തിരക്കഥ തന്നെയായിരുന്നു സിനിമയില്‍ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചിരുന്നത്. മലയാള സിനിമയില്‍ ഇതേവരെ പറയാത്തൊരു വ്യത്യസ്ത പ്രമേയമായിരുന്നു ഉണ്ടയില്‍ അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരുന്നത്.

ഈ വര്‍ഷത്തെ നാലാമത്തെ ഹിറ്റ്

ഈ വര്‍ഷത്തെ നാലാമത്തെ ഹിറ്റ്

മൂവി മില്‍സിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍, ജമിനി സ്റ്റുഡിയോസുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാലാമത്തെ ഹിറ്റ് ചിത്രം കൂടിയായി മാറിയിരിക്കുകയാണ് ഉണ്ട. തമിഴില്‍ പേരന്‍പ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ മമ്മൂക്ക തെലുങ്കില്‍ യാത്രയും മലയാളത്തില്‍ മധുരരാജയും ഹിറ്റായതിനു ശേഷമാണ് ഉണ്ടയുമായി എത്തിയിരിക്കുന്നത്.

 anu sithara fb

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X