മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന സര്‍പ്രൈസുമായി അനു സിത്താര! വൈറലാവുന്ന പോസ്റ്റ് കാണൂ!
Recommended Video

അഭിനേതാക്കളെ താരങ്ങളാക്കി നിര്‍ത്തുന്നത് പ്രേക്ഷകരാണ്. മികച്ച സ്വീകാര്യതയും പിന്തുണയുമൊക്കെയായി പലരും മുന്നേറുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ പ്രേക്ഷകരുടെ ശക്തമായ പിന്തുണയുമുണ്ട്. താരങ്ങളെ ഇഷ്ടപ്പെടുന്ന ആരാധകരുടെ കഥയുമായി സിനിമകളും ഇറങ്ങുന്നുണ്ട്. മോഹന്‍ലാല്‍ ആരാധകരുടെ കഥയുമായെത്തിയ മോഹന്‍ലാലിന് പിന്നാലെയാണ് മമ്മൂട്ടിയുടേയും ദിലീപിന്റേയുമൊക്കെ ആരാധകരുടെ കഥയുമായി സിനിമകള്‍ ഇറങ്ങുന്നുണ്ടെന്ന് അറിയിച്ചത്. പ്രഖ്യാപനം മുതലേ തന്നെ ഇത്തരം ചിത്രങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയുടെ ആരാധകന്റെ കഥയുമായാണ് ഇക്കയുടെ ശകടം എത്തുന്നത്. നവാഗതനായ പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 7നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.
റിലീസിന് മുന്നോടിയായി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഗാനങ്ങളുമൊക്കെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്ന് സംവിധായകനും സംഘവും വ്യക്തമാക്കിയിരുന്നു. ഉണ്ണി മുകുന്ദനായിരുന്നു നേരത്തെ പോസ്റ്റര്‍ പുറത്തുവിട്ടത്. മെഗാസ്റ്റാറിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ് പോസ്റ്ററുകള്‍ പുറത്തുവിടുന്നതെന്നാണ് മറ്റൊരു പ്രത്യേകത. അനു സിത്താരയാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററുമായെത്തിയത്. ഫേസ്ബുക്ക് പേജിലൂടെ താരം പങ്കുവെച്ച പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പോസ്റ്ററുകളുമൊക്കെ പുറത്തുവിടാന്‍ തുടങ്ങിയതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്. ഡിസംബര്‍ 7 തങ്ങള്‍ എടുക്കുകയാണെന്നും സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. എല്ലാ തരത്തിലുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയാണിതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉണ്ണി മുകുന്ദന് പിന്നാലെയാണ് സര്‍പ്രൈസുമായി അനു സിത്താരയെത്തിയത്. അടുത്ത സര്‍പ്രൈസ് പുറത്തുവിടുന്നത് ആരാണെന്നും എന്താണ് അതെന്നുമറിയാനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റര്‍ കാണാം.


Click it and Unblock the Notifications











