പോലീസുകാരനെയും ഫുട്‌ബോള്‍ കളിക്കാരനെയും ഇഷ്ടമല്ല, 'ക്യാപ്റ്റനില്‍' അനു സിത്താര പറയുന്നതിങ്ങനെ..
ജയസൂര്യയെ നായകനാക്കി നിര്‍മ്മിക്കുന്ന സ്‌പോര്‍സ് ഡ്രാമ സിനിമയാണ് ക്യാപ്റ്റന്‍. കേരള പോലീസ് ടീമിന്റെ ജേഴ്‌സിയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്നും ജയസൂര്യയുടെ ക്യാരക്ടര്‍ ടീസര്‍ പുറത്ത് വന്നിരുന്നു.

പിന്നാലെ ചിത്രത്തിലെ നായികയായ അനു സിത്താരയുടെ കഥാപാത്രത്തെ കുറിച്ചും ടീസര്‍ വന്നിരിക്കുകയാണ്. വിപി സത്യന്റെ ഭാര്യയായി അനിത സത്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനു സിത്താര അവതരിപ്പിക്കുന്നത്. തനിക്ക് പോലീസുകാരെയും ഫുട്‌ബോള്‍ കളിക്കാരെയും ഇഷ്ടമല്ലെന്ന് നായിക പറയുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു സ്‌പോര്‍സ് ഡ്രാമ സിനിമ ഇതുവരെയും മലയാളത്തില്‍ ഇറങ്ങിയിട്ടില്ലായിരുന്നു. എന്നാല്‍ ആ ഒരു കുറവ് നികത്താന്‍ ക്യാപ്റ്റന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ജയസൂര്യയുടെ ക്യാരക്ടര്‍ ടീസറും ഹിറ്റായിരുന്നു. പ്രജീഷ് സെന്‍ ആണ് തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്ന സിനിമ ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ടി.ല്‍ ജോര്‍ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് എന്നിവരാണ് സിനിമയില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications











