പ്രിയപ്പെട്ട ചിങ്ങിണിക്കൊപ്പം നിമിഷ സജയന്‌റെ ഡാന്‍സ്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
സിനിമകള്‍ക്കൊപ്പം വ്യക്തിജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് അനുസിത്താരയും നിമിഷ സജയനും. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു അനുസിത്താര ശ്രദ്ധേയയായത്. ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ നിമിഷയും പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരാണ് അനുവും നിമിഷയും. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ ഇരുവരും അഭിനയിച്ചിരുന്നു.

അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും ഒരുമിച്ച് ചെലവഴിക്കാനും സമയം കണ്ടെത്താറുളള താരങ്ങളാണ് അനുവും നിമിഷയും. ഇരുവരുടെതുമായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവര്‍
സൗഹൃദത്തിലായത്. ചിങ്ങിണിയെന്നാണ് അനുവിനെ നിമിഷ വിളിക്കുന്നത്. അനുവിന് പ്രിയപ്പെട്ട നിമ്മിയാണ് നിമിഷ. അതേസമയം ഇവരുടെതായി പുറത്തിറങ്ങിയ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാതിരാത്രി നിമിഷയോടൊപ്പം ഡാന്‍സ് കളിക്കുന്ന ഒരു വീഡിയോ ആണ് അനുസിത്താര പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ഒരു ഹിന്ദി പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവെക്കുന്നത്. വീഡിയോയില്‍ മനോഹരമായി നൃത്തം ചെയ്യുന്ന താരങ്ങളെ കാണാം. ഒപ്പം വീഡിയോയുടെ അവസാന ഭാഗത്ത് ഡാന്‍സ് പ്രാക്ടീസിന്റെ ചില ഭാഗങ്ങളും ചേര്‍ത്തിട്ടുണ്ട്. രസകരമായ ദൃശ്യങ്ങളാണ് വീഡിയോയുടെ അവസാന ഭാഗത്തുളളത്. അതേസമയം കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ മുന്നേറുന്ന താരമാണ് നിമിഷ സജയന്‍. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം നായാട്ട്, മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം മാലിക്ക് തുടങ്ങിയവ നിമിഷയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകളാണ്. കൂടാതെ മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications