ടൊവിനോയോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ട ആരാധകന് അനുസിത്താര നല്‍കിയ മരണമാസ്സ് മറുപടി! കിടുക്കി!

Recommended Video

അകലം പാലിക്കാൻ ഉപദേശിച്ച ആരാധകനോട് മരണമാസ്സ് മറുപടിയുമായ് അനു സിത്താര

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നവാഗതനായ ഫെലിനി ടിപി സംവിധാനം ചെയ്ത തീവണ്ടി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വൈകിയെത്തി എന്നതൊഴിച്ചാല്‍ മറ്റൊരു പോരായ്മയും ഈ സിനിമയ്ക്കില്ലെന്ന് പ്രേക്ഷകര്‍ ഇതിനോടകം തന്നെ വിലയിരുത്തിയിട്ടുണ്ട്. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട് ഓരോ താരവും. കുടുംബ പ്രേക്ഷകരുള്‍പ്പടെ എല്ലാ തരത്തിലുള്ള കാഴ്ചക്കാരനും ആസ്വദിക്കാവുന്ന ചിത്രമാണ് ഇതെന്ന് ഇതിനോടകം തന്നെ എല്ലാവരും സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. ടൊവിനോയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറുകയാണ് ഈ സിനിമ.

കരിയര്‍ ബെസ്റ്റ് ഒപ്പണിങ്ങായ ഒരു മെക്‌സിക്കന്‍ അപാരതയുടെ ആദ്യ ദിന കലക്ഷനെ വെട്ടിയാണ് ഈ ചിത്രം കുതിക്കുന്നത്. ചരിത്രത്തിലാദ്യമായി ഒരു തിയേറ്ററില്‍ 18 പ്രദര്‍ശനമെന്ന റെക്കോര്‍ഡും ഈ ചിത്രത്തിന് സ്വന്തമാണ്. മാള്‍ ഓഫ് ട്രാവന്‍കൂറിലെ പ്രദര്‍ശനത്തിലൂടെയാണ് ഈ റെക്കോര്‍ഡ് ചിത്രത്തിന് ലഭിച്ചത്. നവാഗതയായ സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സുധീഷ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു. ഈ ചിത്രം കണ്ടതിന് ശേഷം പുകവലി നിര്‍ത്തിയെന്നാണ് പലരും പറഞ്ഞത്. ആരാധകരുടെ പ്രതികരണങ്ങളില്‍ സന്തോഷം അറിയിച്ച് താരങ്ങളും അണിയറപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം നായകനായി എത്തുന്ന അടുത്ത റിലീസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. നായികയായ അനു സിത്താരയെ ഉപദേശിച്ച് രംഗത്തെത്തിയ ആരാധകന് താരം നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ അടുത്ത് തന്നെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

അനു സിത്താരയ്ക്ക് ഉപദേശം

അനു സിത്താരയ്ക്ക് ഉപദേശം

ടൊവിനോ തോമസ് നായകനായെത്തുന്ന മധുപാല്‍ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനില്‍ നായികയായി എത്തുന്നത് അനു സിത്താരയാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ നായിക മലയാളികളുടെ സ്വന്തമായിക്കഴിഞ്ഞു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഈ താരത്തിനെ തേടിയെത്തിയിട്ടുള്ളത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഈ താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്. അതിനിടയിലാണ് അനു സിത്താരയെ ആരാധകന്‍ ഉപദേശിച്ചത്.

കിടിലന്‍ മറുപടിയുമായി താരം

കിടിലന്‍ മറുപടിയുമായി താരം

ഒരു കുപ്രസിദ്ധ പയ്യന്റെ പോസ്റ്റര്‍ പുറത്തുവന്നപ്പോഴാണ് ടൊവിനോ മച്ചാനോട് അല്‍പ്പം അകലം പാലിച്ച് നില്‍ക്കാന്‍ ആരാധകന്‍ ഉപദേശിച്ചത്. മരണമാസ്സ് മറുപടിയുമായാണ് അനു സിത്താര എത്തിയത്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ മറുപടി വൈറലായി മാറിയത്. ടൊവിനോയ്‌ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പുതിയ ഫോട്ടോ പോസ്റ്റ് ചെയ്ത ഇത്രയും ഗ്യാപ് മതിയോയെന്നായിരുന്നു താരം ചോദിച്ചത്. ടൊവിനോയുടെ കണ്ണില്‍ നോക്കി നില്‍ക്കുന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. മറുപടി പൊളിച്ചുവെന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

പാവങ്ങളുടെ ഇമ്രാന്‍ ഹാഷ്മി

പാവങ്ങളുടെ ഇമ്രാന്‍ ഹാഷ്മി

മലയാള സിനിമയുടെ ഇമ്രാന്‍ ഹാഷ്മി, പാവങ്ങളുടെ ഇമ്രാന്‍ ഹാഷ്മി തുടങ്ങിയ വിളിപ്പേരുകളാണ് ഇപ്പോള്‍ ടൊവിനോയ്ക്ക് ചാര്‍ത്തിക്കിട്ടിയിട്ടുള്ളത്. ഈ വര്‍ഷം പുറത്തുവന്ന സിനിമകളിലെല്ലാം ചുംബനരംഗങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇതേക്കുറിച്ച് സൂചിപ്പിച്ചാണ് ആരാധകന്‍ അനു സിത്താരയെ ഉപദേശിച്ചതും. മധുപാല്‍ സംവിധാനം ചെയ്യുന്ന സിനിമയിലും ഇത്തരം രംഗങ്ങളുണ്ടോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടയില്‍ ആരംഭിച്ചിട്ടുണ്ട്.

അടുത്ത ലിപ് ലോക്കിന് സമയമായോ?

അടുത്ത ലിപ് ലോക്കിന് സമയമായോ?

അടുത്ത ലിപ് ലോക്കിന് സമയമായോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ടൊവിനോയ്ക്ക് നേരെ ഉയര്‍ന്നുവന്നിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്നും അത്തരത്തിലുള്ള തിരക്കഥ നോക്കി പോകുന്നതല്ലെന്നും താരം പറഞ്ഞിരുന്നു. തന്റെ ലിപ് ലോക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ താരവും കൃത്യമായി അറിയുന്നുണ്ട്. അഭിമുഖങ്ങളിലെല്ലാം ഇക്കാര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇനിയങ്ങോട്ടുള്ള ചിത്രങ്ങളിലും ഇത്തരം രംഗങ്ങളുണ്ടാവുമോയെന്നാണ് വിമര്‍ശകരും ചോദിക്കുന്നത്.

എന്തുകൊണ്ട് ഇത് മാത്രം?

എന്തുകൊണ്ട് ഇത് മാത്രം?

സിനിമയിലെത്തി കുറച്ച് നാള്‍ കഴിഞ്ഞതിന് ശേഷം മുതല്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. തന്റെ അഭിനയമൊന്നും പ്രേക്ഷകര്‍ കാണുന്നില്ലേയെന്നും എന്തുകൊണ്ട് ഇത്തരം രംഗങ്ങളെക്കുറിച്ച് മാത്രം വാചാലരാവുന്നുവെന്നും താരം ചോദിച്ചിരുന്നു. അഭിനേതാവെന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ മനോഹരമാക്കി അവതരിപ്പിക്കുകയാണ് താന്‍ ചെയ്യുന്നത്. നിരവധി ആളുകള്‍ക്കിടയില്‍ നിന്ന് സിനിമയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യമാണത്. കാണുന്ന പോലെ അത്ര സുഖകരമായല്ല അത്തരം രംഗങ്ങള്‍ ചെയ്യുന്നതെന്നും ടൊവിനോ തുറന്നുപറഞ്ഞിരുന്നു.

ഭാര്യയ്ക്ക് അറിയാവുന്നതാണ്

ഭാര്യയ്ക്ക് അറിയാവുന്നതാണ്

ലിപ് ലോക്ക് രംഗങ്ങളെക്കുറിച്ച് ഭാര്യയുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന ചോദ്യവും താരത്തിന് മുന്നിലെത്തിയിരുന്നു. പ്ലസ് ടു പഠനം മുതല്‍ പ്രണയിച്ച് തുടങ്ങിയവരാണ് നമ്മള്‍. അവളേക്കാളും കൂടുതല്‍ എകസ്പ്രസീവാണ് താനെന്നും ഇത്തരം രംഗങ്ങളെക്കുറിച്ച് അവള്‍ക്കും അറിയാമെന്നും താരം പറഞ്ഞിരുന്നു. അത്തരം രംഗങ്ങളില്‍ കാണാന്‍ വല്യ താല്‍പര്യമൊന്നുമില്ലെങ്കിലും അഭിനേതാവെന്ന നിലയില്‍, തിരക്കഥയുടെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്യുന്നതെന്ന് ഭാര്യയ്ക്ക് കൃത്യമായി അറിയാം. നീയൊരു ഗൈനക്കോളജിസ്റ്റായിരുന്നുവെങ്കിലോ, സ്ത്രീകളെ പരിശോധിക്കാതെയിരിക്കുമോ, ജോലിയുടെ ഭാഗമായാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന ഉത്തമബോധ്യം ഭാര്യയ്ക്കുണ്ടെന്നും ടോവിനോ വ്യക്തമാക്കിയിരുന്നു.

അനു സിത്താരയ്ക്ക് നിറഞ്ഞ കൈയ്യടി

അനു സിത്താരയ്ക്ക് നിറഞ്ഞ കൈയ്യടി

നാടന്‍ കഥാപാത്രമായാലും മോഡേണ്‍ വേഷത്തിലായാലും ഏത് കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് താരം ഇതിനോടകം തെളിയിച്ചിരുന്നു. മമ്മൂട്ടി നായകനായെത്തുന്ന ഒരു കുട്ടനാടന്‍ ബ്ലോഗില്‍ അദ്ദേഹത്തിന്റെ സഹോദരിയായാണ് താരമെത്തുന്നത്. മെഗാസ്റ്റാറിനൊപ്പം അഭിനയിക്കണമെന്ന സ്വപ്‌നമാണ് ഈ ചിത്രത്തിലൂടെ സാക്ഷാത്ക്കരിച്ചതെന്നും ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തില്‍ നിന്നും ലഭിച്ചതെന്നും താരം പറഞ്ഞിരുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X