മാസ്സ് മറുപടിയുമായി അനു സിത്താര! നീയൊക്കെ ഇവിടെയുള്ളപ്പോള്‍ കാലന്‍ എന്നെ വിളിക്കുമോ!

ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നായികയാണ് അനു സിത്താര. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍നല്‍കുന്നത്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു ഈ നായിക തുടക്കം കുറിച്ചത്. ശാലീന സൗന്ദര്യവുമായി സിനിമയിലേക്കെത്തിയ താരത്തെ പലരും കാവ്യ മാധവനൊപ്പം ചേര്‍ത്തായിരുന്നു വിലയിരുത്തിയത്. അങ്ങനെയൊരു സാമ്യത്തെക്കുറിച്ച് തന്നോട് പലരും പറഞ്ഞിരുന്നുവെന്നും അങ്ങനെ കേള്‍ക്കുന്നത് തനിക്ക് സന്തോഷമാണെന്നും താരം പറഞ്ഞിരുന്നു. ലുക്കിന്റെ കാര്യത്തില്‍ മാത്രമല്ല തിരഞ്ഞെടുക്കുന്ന കഥാപാത്രത്തിന്റെ കാര്യത്തിലും വ്യത്യസ്തത വേണമെന്ന നിര്‍ബന്ധമുണ്ട് ഈ താരത്തിന്. മോഡേണ്‍ വേഷം ഇഷ്ടമാണെങ്കിലും അത് ധരിക്കുന്നതില്‍ അത്ര കംഫര്‍ട്ടല്ലെന്നും താരം പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ അനു സിത്താര ഇന്‍സ്റ്റഗ്രാം സ്വന്തമായാണ് മാനേജ് ചെയ്യുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ വൈറലാവുന്നത്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വീണ്ടും മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച് താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രം പങ്കുവെച്ചതിന് പിന്നാലെയായി ഉയര്‍ന്നുവന്ന വിമര്‍ശനത്തിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായാണ് അനു സിത്താര ഫോട്ടോ പോസ്റ്റ് ചെയ്തത്.

വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ?

മഴവില്‍ മനോരമയുടെ നൃത്ത പരിപാടിക്കിടയിലെ ഫോട്ടോയുമായാണ് അനു സിത്താര എത്തിയത്. ഡാന്‍സിന് മുന്‍പുള്ള ചിത്രമാണ് ഇതെന്ന് താരം കുറിച്ചിരുന്നു. ഇതിന് കീഴിലായാണ് നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേയെന്ന കമന്റുമായി ഒരാളെത്തിയത്. നിന്നെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുമ്പോ കാലന്‍ എന്നെ വിളിക്കുമോയെന്നായിരുന്നു താരത്തിന്റെ മറുപടി. സോഷ്യല്‍ മീഡിയയിലൂടെ മറുപടിയും വൈറലായി മാറിയിരുന്നു.

 മറുപടി പൊളിച്ചു

സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അനു സിത്താര കൃത്യമായി പങ്കുവെക്കാറുണ്ട്. മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന താരത്തിന് സോഷ്യല്‍ മീഡിയയിലൂടെയും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ താരം സജീവമാണ്. തനിക്ക് ഒരു അക്കൗണ്ട് മാത്രമേയുള്ളൂവെന്നും അത് താന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും താരം നേരത്തെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ കമന്റുകളുമായെത്തുന്നവരെ താരം നിലയ്ക്ക് നിര്‍ത്താറുണ്ട്. ഇപ്പോള്‍ നല്‍കിയ മറുപടിയും കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

ആരാധകര്‍ പിന്തുണച്ചു

അനു സിത്താരയുടെ മാസ്സ് മറുപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസ്റ്റിന് കീഴില്‍ തന്നെ ചുട്ട മറുപടി നല്‍കിയ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ അടങ്ങിയിരിക്കാന്‍ തനിക്കാവില്ലെന്നും രൂക്ഷമായ ഭാഷയില്‍ത്തന്നെ പ്രതികരിക്കാറാണ് പതിവെന്നും നേരത്തെ താരം പറഞ്ഞിരുന്നു. എന്നാല്‍ അപ്പോഴൊന്നും തന്റെ പ്രതികരണം വൈറലായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

സൈബര്‍ ആക്രമണത്തിനിരയാവുന്ന താരങ്ങള്‍

വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരങ്ങളുടെ മറ്റ് വിശേഷങ്ങളെക്കുറിച്ചറിയാനും ആരാധകര്‍ക്ക് താല്‍പര്യമാണ്. സോഷ്യല്‍ മീഡിയയുടെ വരവോടെ അത്തരത്തിലുള്ള കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ അറിയാനുള്ള സംവിധാനമുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പുറത്തുവരുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. അഭിപ്രായം തുറന്നുപറയുന്നതും പുതിയ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനുമൊക്കെ കടുത്ത വിമര്‍ശനങ്ങളാണ് ഇടയ്ക്ക് ഉയര്‍ന്നുവരാറുള്ളത്.

പ്രളയബാധിതരെ സഹായിക്കാനായി ഇറങ്ങിയപ്പോഴും

അപ്രതീക്ഷിതമായെത്തിയ പ്രളയത്തെ അതിജീവിക്കാനായി കേരളം ബുദ്ധിമുട്ടുമ്പോള്‍ സഹായവുമായി സിനിമാലോകവും എത്തിയിരുന്നു. നിലവിലെ തിരക്കുകളെല്ലാം മാറ്റിവെച്ചാണ് പലരും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. അതിനിടയിലും താരങ്ങളെ വിമര്‍ശകര്‍ വെറുതെ വിട്ടിരുന്നില്ല. ടൊവിനോ തോമസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്.

അനു സിത്താരയുടെ സിനിമകള്‍

അനു സിത്താരയുടെ സിനിമകള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെത്തി അധികം വൈകുന്നതിന് മുന്‍പ് തന്നെ മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. മമ്മൂട്ടിക്കും ടൊവിനോ തോമസിനുമൊപ്പം പ്രവര്‍ത്തിച്ചതിന് പിന്നാലെയായി ദിലീപിന്‍റെ നായികയായി താരം എത്തിയിരുന്നു. ശുഭരാത്രിക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

 ഭര്‍ത്താവിന്‍റെ പിന്തുണ

പ്രണയിച്ച് വിവാഹിതരായവരാണ് അനു സിത്താരയും വിഷ്ണുവും. പ്ലസ് ടു പഠനത്തിനിടയിലായിരുന്നു വിഷ്ണു ഇഷ്ടം തുറന്നുപറഞ്ഞത്. ആദ്യം നിരസിച്ചുവെങ്കിലും പിന്നീട് ഇഷ്ടത്തെക്കുറിച്ച് തുറന്നുപറയുകയായിരുന്നു. ലൊക്കേഷനില്‍ മിക്കപ്പോഴും വിഷ്ണവുവും ഒപ്പമുണ്ടാവാറുണ്ട്. വിഷ്ണുവിന്‍റേയും കുടുംബത്തിന്‍റേയും പിന്തുണയെക്കുറിച്ചും താരം വാചാലയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X