അനു സിത്താരയെ ട്രോളിയ ഞരമ്പുരോഗിക്ക് കിട്ടിയത് ഒന്നൊന്നരപ്പണി! കൈയ്യടിയുമായി സോഷ്യല്‍ മീഡിയ!

മലയാളികളുടെ പ്രിയനായികമാരിലൊരാളാണ് അനു സിത്താര. ആദ്യ സിനിമ മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഈ താരത്തെ ഏറ്റെടുത്തിരുന്നു. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു ഈ നായിക തുടക്കം കുറിച്ചത്. ശാലീന സൗന്ദര്യവുമായി സിനിമയിലേക്കെത്തിയ താരത്തെ പലരും കാവ്യ മാധവനൊപ്പം ചേര്‍ത്തായിരുന്നു വിലയിരുത്തിയത്. അങ്ങനെയൊരു സാമ്യത്തെക്കുറിച്ച് തന്നോട് പലരും പറഞ്ഞിരുന്നുവെന്നും അങ്ങനെ കേള്‍ക്കുന്നത് തനിക്ക് സന്തോഷമാണെന്നും താരം പറഞ്ഞിരുന്നു. ലുക്കിന്റെ കാര്യത്തില്‍ മാത്രമല്ല തിരഞ്ഞെടുക്കുന്ന കഥാപാത്രത്തിന്റെ കാര്യത്തിലും വ്യത്യസ്തത വേണമെന്ന നിര്‍ബന്ധമുണ്ട് ഈ താരത്തിന്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഈ താരം. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ വൈറലാവുന്നത്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പയാണ് അനുവിന്റേതായി തിയേറ്ററികളിലേക്കെത്തിയ പുതിയ സിനിമ. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ചിത്രമാണ് ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഫേസ്ബുക്കില്‍ തന്നെ ചൊറിയാനെത്തിയ ആള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയ താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അനു സിത്താരയെ പരിഹസിച്ചു

അനു സിത്താരയെ പരിഹസിച്ചു

സിനിമാജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അനു സിത്താര കൃത്യമായി പങ്കുവെക്കാറുണ്ട്. മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന താരത്തിന് സോഷ്യല്‍ മീഡിയയിലൂടെയും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ താരം സജീവമാണ്. തനിക്ക് ഒരു അക്കൗണ്ട് മാത്രമേയുള്ളൂവെന്നും അത് താന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും താരം നേരത്തെ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ കമന്റുകളുമായെത്തുന്നവരെ താരം നിലയ്ക്ക് നിര്‍ത്താറുണ്ട്.

നിമിഷ സജയനൊപ്പമുള്ള ചിത്രം

നിമിഷ സജയനൊപ്പമുള്ള ചിത്രം

അനു സിത്താരയുടെ അടുത്ത കൂട്ടുകാരിലൊരാളാണ് നിമിഷ സജയന്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ വൈറലായിരുന്നു. പാട്ടുപാടിയും നൃത്തം ചെയ്തുമൊക്കെ ഇരുവരും ആരാധകരെ ഞെട്ടിച്ചിരുന്നു. നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തിയ താരങ്ങളിലൊരാള്‍ കൂടിയാണ് ഈ താരം. നിമിഷയ്‌ക്കൊപ്പമുള്ള പുതിയ ഫോട്ടോ താരം പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഒരാള്‍ പോസ്റ്റ് ചെയ്ത കമന്റും അതിന് അനു സിത്താര നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

വരത്തനിലെ ഫോട്ടോ

വരത്തനിലെ ഫോട്ടോ

ഫഹദ് ഫാസില്‍ അമല്‍ നീരദ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വരത്തനിലെ ഞരമ്പുരോഗിയുടെ ചിത്രമായിരുന്നു കമന്റായി പോസ്റ്റ് ചെയ്തത്. ഇതോടെയാണ് പലരും ഇതിനെതിരെ പ്രതികരിച്ചത്. കമന്റുകള്‍ കൂടി വരുന്നതിനിടയിലാണ് അനു സിത്താരയും ഇക്കാര്യം ശ്രദ്ധിച്ചത്. തനിക്ക് നേരെ ഉയര്‍ന്ന കമന്റിന് കൃത്യമായ മറുപടിയാണ് താരം നല്‍കിയത്. തന്നെ ചൊറിയാനെത്തിയവര്‍ക്ക് നേരത്തെയും താരം ചുട്ടമറുപടി നല്‍കിയിരുന്നു. വരത്തന്‍ സിനിമയില വില്ലന്റെ നോട്ടമായിരുന്നു ഫോട്ടോയിലുണ്ടായിരുന്നത്.

ഫഹദിന്റെ ഫോട്ടോയിലൂടെ മറുപടി

ഫഹദിന്റെ ഫോട്ടോയിലൂടെ മറുപടി

വരത്തനിലെ തന്നെ മറ്റൊരു മാസ് രംഗത്തിലൂടെയാണ് അനു കമന്റിന് മറുപടി കൊടുത്തത്. ഫഹദ് ഫാസിലിന്റെ ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. വില്ലന്‍മാരെ കൈകാര്യം ചെയ്യുന്ന നായകന്റെ ഫോട്ടോ കണ്ടപ്പോഴാണ് വിമര്‍ശകര്‍ അടങ്ങിയത്. നിരവധി പേരാണ് താരത്തിന് അനുകൂലമായി കമന്റുകള്‍ പോസ്റ്റ് ചെയ്തത്. എല്ലാം കണ്ടിട്ടും മിണ്ടാതിരിക്കാതെ താരവും കൃത്യമായ മറുപടി നല്‍കുകയായിരുന്നു. നേരത്തെ ടൊവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴും ഉപദേശവുമായി ചിലരെത്തിയിരുന്നു.

ആരാധകരും രംഗത്തെത്തി

ആരാധകരും രംഗത്തെത്തി

ഒരു കുപ്രസിദ്ധ പയ്യനാണ് താരത്തിന്റെതായി പുറത്തിറങ്ങുന്ന അടുത്ത സിനിമ. മധുപാല്‍ സംവിധാനം ചെയ്ത സിനിമയില്‍ ടൊവിനോയാണ് നായകനായി എത്തുന്നത്. സിനിമയുടെ പോസ്റ്റര്‍ താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനിടയിലായിരുന്നു ഉപദേശകരെത്തിയത്. ടൊവിനോയുമായി ഗ്യാപ്പിട്ട് നിന്നാല്‍ മതിയെന്നായിരുന്നു വിമര്‍ശകരുടെ ഉപദേശം. ടവിനോയ്‌ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ഇത്രയും ഗ്യാപ് മതിയോയെന്നായിരുന്നു താരം ചോദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ നല്‍കി ആരാധകരും രംഗ്‌ത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയുടെ കൈയ്യടി

സോഷ്യല്‍ മീഡിയയുടെ കൈയ്യടി

അനു സിത്താരയുടെ മാസ്സ് മറുപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലൂടെ തന്നെ കമന്റിന് ചുട്ട മറുപടി നല്‍കിയ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ അടങ്ങിയിരിക്കാന്‍ തനിക്കാവില്ലെന്നും രൂക്ഷമായ ഭാഷയില്‍ത്തന്നെ പ്രതികരിക്കാറാണ് പതിവെന്നും നേരത്തെ താരം പറഞ്ഞിരുന്നു. എന്നാല്‍ അപ്പോഴൊന്നും തന്റെ പ്രതികരണം വൈറലായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ടൊവിനോ വിഷയത്തിന് പിന്നാലെ തന്നെ അടുത്ത മറുപടിയും വൈറലായി മാറിയിരിക്കുകയാണ്.

അനു സിത്താര പോസ്റ്റ് ചെയ്ത ഫോട്ടോ

അനു സിത്താരയും നിമിഷ സജയനും, ഈ ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X