മാമാങ്കത്തിലേക്ക് വിളിച്ചപ്പോള്‍ ആകെ ഉണ്ടായിരുന്ന ആശങ്ക വസ്ത്രങ്ങളെക്കുറിച്ച്! അനു സിത്താര

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ ചരിത്ര റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് ബ്രഹ്മാണ്ഡ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 50 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ ചരിത്ര വിജയമാകുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിലെ പ്രശ്‌സത സംവിധായകരില്‍ ഒരാളായ എം പദ്മകുമാറാണ് ഒരുക്കുന്നത്.

മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച്

മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയില്‍ നടന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയടക്കമുളള അണിയറ പ്രവര്‍ത്തകരെല്ലാം തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംവിധായകന്‍ ഹരിഹരന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ടൊവിനോ തോമസ്, സണ്ണി വെയ്ന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ബ്രഹ്മാണ്ഡ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദന്‍, പ്രാചി ടെഹ്ലന്‍, അച്യുതന്‍, അനു സിത്താര, കനിഹ, സിദ്ധിഖ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Recommended Video

Mamangam Audio Launch | Mammootty | Tovino Thomas | M Padmakumar | FilmiBeat Malayalam
ഓഡിയോ ലോഞ്ചില്‍ വെച്ച്

ഓഡിയോ ലോഞ്ചില്‍ വെച്ച് നടി അനു സിത്താര പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. സിനിമയില്‍ ഒരു ചെറിയ വേഷത്തിലാണ് നടി എത്തുന്നതെന്ന് അറിയുന്നു. മമ്മൂട്ടിക്കൊപ്പം മുന്‍പ് ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ അനു സിത്താര അഭിനയിച്ചിരുന്നു. ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് മെഗാസ്റ്റാറിനൊപ്പം നടി വീണ്ടും അഭിനയിച്ചിരിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക്

ബ്രഹ്മാണ്ഡ ചിത്രത്തിലേക്ക് അപ്രതീക്ഷിതമായിട്ടാണ് തനിക്ക് ക്ഷണം വന്നതെന്ന് അനു സിത്താര ചടങ്ങില്‍ പറഞ്ഞിരുന്നു. മാമാങ്കത്തിലേക്ക് വിളിക്കുമ്പോള്‍ തനിക്ക് ആദ്യം ആശങ്ക ഉണ്ടായിരുന്നത് ഇതിലെ വസ്ത്രധാരണ രീതിയെക്കുറിച്ചായിരുന്നു എന്നും അനു സിത്താര പറയുന്നു. എന്നാല്‍ പിന്നീട് തനിക്ക് സൗകര്യപ്രദമായ രീതിയില്‍ അവര്‍ വസ്ത്രങ്ങള്‍ ഒരുക്കി തന്നുവെന്നും അതോടുകൂടി ആദ്യം ഉണ്ടായിരുന്ന ആശങ്കകള്‍ മാറിയെന്നും നടി പറഞ്ഞു.

വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ

വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ തനിക്ക് ഷൂട്ട് ഉണ്ടായിരുന്നൂളളൂവെന്നും നടി പറഞ്ഞു. വലിയ ചിത്രങ്ങള്‍ അന്യഭാഷയില്‍ കാണുമ്പോള്‍ അതുപോലെ മലയാളത്തിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോള്‍ മാമാങ്കം പോലെ ഒരു വലിയ ചിത്രം മലയാളത്തില്‍ സംഭവിച്ചപ്പോള്‍ അതിന്റെ ഭാഗം ആവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അനു സിത്താര പറഞ്ഞു.

ഓഡിയോ ലോഞ്ചിന് പിന്നാലെ

ഓഡിയോ ലോഞ്ചിന് പിന്നാലെ മാമാങ്കത്തിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എം ജയചന്ദ്രന്റെ സംഗീതത്തില്‍ ശ്രേയാ ഘോഷാല്‍ പാടിയ മൂക്കൂത്തി എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരുന്നത്. റഫീഖ് അഹമ്മദാണ് പാട്ടിന് വരികള്‍ എഴുതിയിരുന്നത്. അതേസമയം അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ നവംബര്‍ 21നാണ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ്

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചരിത്ര പശ്ചാത്തലത്തിലുളള ഒരു സിനിമയുമായി മമ്മൂട്ടി എത്തുന്നത്. ചാവേറായി മെഗാസ്റ്റാര്‍ എത്തുന്ന ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം മാസ്റ്റര്‍ അച്യുതനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളം പതിപ്പിനൊപ്പം തന്നെ ചിത്രം തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X