ആ ഒരു സന്തോഷം ഇപ്പോഴും വിട്ടുപോയിട്ടില്ല! പിറന്നാള്‍ ദിനം മമ്മൂക്ക നല്‍കിയ സമ്മാനത്തെക്കുറിച്ച് അനു

By Midhun

ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു മലയാളത്തില്‍ തിരക്കേറിയ നായികാ നടിയായി മാറിയ താരമാണ് അനുസിത്താര. ജയസൂര്യയുടെ ഭാര്യയായി ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തില്‍ അനു നടത്തിയിരുന്നത്. ക്യാപ്റ്റനു ശേഷം കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. മമ്മൂക്കയുടെ നായികയായി അനു ആദ്യമായി അഭിനയിച്ച ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.

ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം മുഴുനീള വേഷത്തിലാണ് നടി അഭിനയിച്ചിരിക്കുന്നത്. ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമായുളള മമ്മൂക്കയുടെ ഇത്തവണത്തെ ഓണസമ്മാനമായാണ് കുട്ടനാടന്‍ ബ്ലോഗ് എത്തുന്നത്. അടുത്തിടെ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷം അനു പങ്കുവെച്ചിരുന്നു. തനിക്ക് സര്‍പ്രൈസ് നല്‍കിയാണ് മമ്മൂക്ക ഈ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നാണ് അനു പറയുന്നത്.

മമ്മൂക്കയെക്കുറിച്ച് അനു

മമ്മൂക്കയെക്കുറിച്ച് അനു

അണിയറപ്രവര്‍ത്തകരും മറ്റു സിനിമാ പ്രവര്‍ത്തകരും പങ്കെടുത്ത കുട്ടനാടന്‍ ബ്ലോഗിന്റെ ഓഡിയോ ലോഞ്ച് ഏറെ ശ്രദ്ധേയമായിരുന്നു. ഓഡിയോ ലോഞ്ചില്‍ ലാലു അലക്‌സ് സംസാരിച്ച ശേഷമായിരുന്നു അനു സിത്താരയെ വേദിയിലേക്ക് ക്ഷണിച്ചത്. മമ്മൂക്കയുമായി ആദ്യമായി അഭിനയിച്ച സന്തോഷം പങ്കുവെച്ചുകൊണ്ടാണ് അനു സിത്താര തുടങ്ങിയത്. മമ്മൂക്കയുടെ വലിയ ആരാധികയാണ് താനെന്നും അങ്ങ് ദൂരെ നിന്നെങ്കിലും അദ്ദേഹത്തെ ഒന്ന് കണ്ടാല്‍ മതിയെന്ന് ചെറുപ്പം മുതലേ എല്ലാവരോടും പറഞ്ഞിരുന്നുന്നെന്നും അനു പറയുന്നു.

മുഴുനീള വേഷത്തില്‍ അഭിനയിച്ചു

മുഴുനീള വേഷത്തില്‍ അഭിനയിച്ചു

മമ്മൂക്കയോടൊപ്പം മുഴുനീള വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിച്ചത്. അത് എനിക്ക് ലഭിച്ച വലിയൊരു ഭാഗ്യമായി കാണുന്നു. അനു പറയുന്നു. കുട്ടനാടന്‍ ബ്ലോഗില്‍ മമ്മൂക്കയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനു അഭിനയിച്ചിരിക്കുന്നത്. റായ് ലക്ഷമി,ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു നായികമാര്‍.

ചിത്രം തുടങ്ങുന്നതിനു മുന്‍പു വന്ന ഫേക്ക് ന്യൂസ്

ചിത്രം തുടങ്ങുന്നതിനു മുന്‍പു വന്ന ഫേക്ക് ന്യൂസ്

കുട്ടനാടന്‍ ബ്ലോഗ് തുടങ്ങുന്നതിനു മുന്‍പെ സമൂഹമാധ്യമങ്ങളില്‍ പല തരത്തിലുളള ഫേക്ക് ന്യൂസ് വന്ന് കണ്ടിരുന്നു. മമ്മൂക്കയുടെ കൂടെ അനുസിത്താര നായികയായി എത്തുന്നു. അനുസിത്താരയുടെ ആഗ്രഹം സഫലമായി എന്നിങ്ങനെ. ആ സമയത്ത് ഞാന്‍ സേതു ചേട്ടനോട് ചോദിക്കുമായിരുന്നു. ഇത് സത്യമാണോ എന്ന്.സത്യമല്ല എന്ന് സേതുചേട്ടനും പറയും. അനുസിത്താര പറയുന്നു.

മമ്മൂക്കയുടെ സര്‍പ്രൈസ്

മമ്മൂക്കയുടെ സര്‍പ്രൈസ്

അങ്ങനെ ആഗസ്റ്റ് 21ന് സേതു ചേട്ടന്‍ എന്നെ വിളിച്ചു.അനു മമ്മൂക്കായെ ഒന്ന് വിളിക്കണമെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ മമ്മൂക്കയെ വിളിച്ചു. എനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അദ്ദേഹം തന്ന പിറന്നാള്‍ സമ്മാനമാണ് ഈ സിനിമ. ആ സന്തോഷം ഇപ്പോഴും വിട്ടുപോയിട്ടില്ല. അനു ഓഡിയോ ലോഞ്ചില്‍ പറഞ്ഞു

മമ്മൂക്ക തന്ന സപ്പോര്‍ട്ട്

മമ്മൂക്ക തന്ന സപ്പോര്‍ട്ട്

കുട്ടനാടന്‍ ബ്ലോഗിന്റെ ഷൂട്ടിംഗിനിടെ മമ്മൂക്ക തന്ന പിന്തുണയെക്കുറിച്ചും അനു മനസു തുറന്നിരുന്നു. ലൊക്കേഷനിലൊക്കെ എല്ലാവരെയും പോലെ എനിക്ക് ചെറിയ ടെന്‍ഷന്‍ ഒകെ ഉണ്ടായിരുന്നു. എന്നാല്‍ മമ്മൂക്ക നന്നായി പിന്തുണയ്ക്കുമെന്ന് ഉറപ്പായിരുന്നു.അതു പോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഒരുപാട് തമാശകളും രസകമായ നിമിഷങ്ങളും ചിത്രത്തിന്റെ സെറ്റില്‍ ഉണ്ടായി, അനു സിത്താര പറഞ്ഞു

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X