ചേച്ചിയ്ക്ക് പിന്നാലെ അനിയത്തിയും സിനിമയിലേയ്ക്ക്!! അനു സിതാരയുടെ സഹോദരി അനു സ്വനാര വെള്ളിത്തിരയിൽ
ചേച്ചിയ്ക്ക് പിന്നാലെ അനിയത്തിയും വെള്ളിത്തിരയിൽ. നടി അനു സിത്താരയുടെ സഹോദരി അനു സ്വനാരയാണ് സിനിമയിൽ ചുവട് വയ്ക്കാൻ ഒരുങ്ങുന്നത്. സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെ അനു സ്വനാല സിനിമയിൽ ചുവട് വയ്ക്കാൻ ഒരുങ്ങുന്നത്. മാതൃഭൂമി ഡോട് കോമാണ് ഇത് സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ലാൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അനു സ്വനാര അവതരിപ്പിക്കുന്ന കഥാപാത്രം ഒരുപാട് ദുരൂഹത നിറഞ്ഞതാണെന്ന് തിരക്കഥകൃത്ത് ശ്രീകാന്ത് അരൂക്കൂറ്റി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ്ങിങ് കൂട്ടിക്കാനത്ത് പുരോഗമിക്കുകയാണ്.
ലാലിനെ കൂടാതെ അജ്മൽ അമീർ, ബൈജു സന്തോഷ് റിയാസ് ഖാൻ, ദേവൻ, പി ബാലചന്ദ്രൻ, കൃഷ്, ചന്തുനാഥ്, സ്നേഹ അജിത്ത്, ആനന്ദ് രാധാകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ദഷാന്‍ മൂവി ഫാക്ടറി, റോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറുകളില്‍ സുരേഷ് ഉണ്ണിത്താന്‍, റെജി തമ്പി എന്നിവര്‍ ചേര്‍ന്നാണ് ക്ഷണം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











