ആര്‍ക്കൊപ്പം പോണമെന്ന് തീരുമാനിക്കണം, ഭര്‍ത്താവിനൊപ്പം ലൊക്കേഷനില്‍ പോകുന്നതിനെക്കുറിച്ച് അനുസിത്താര
തന്റേതായ ശൈലിയുമായി സിനിമയില്‍ മുന്നേറുകയാണ് അനുസിത്താര. ഒന്നിനൊന്ന് വ്യത്യസ്ത കഥാപാത്രങ്ങളുമായി പ്രേക്ഷകമനസ്സില്‍ ഇടം നേടിയ അഭിനേത്രിയുടെ പുതിയ സിനിമ ക്യാപ്റ്റനാണ്. ഫുട്‌ബോള്‍ ഇതിഹാസം വിപി സത്യന്റെ ജീവിതകഥയുമായി എത്തിയ ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയായി വേഷമിട്ടത് അനുസിത്താരയാണ്. ജയസൂര്യയാണ് സത്യനെ അവതരിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യമായാണ് ഒരു റിയല്‍ ലൈഫ് ക്യരക്ടറുമായി അനു സിത്താര എത്തിയിട്ടുള്ളത്. സത്യന്റെ ഭാര്യയായ അനിതയുമായി കൂടിക്കാഴ്ച നടത്തിയും സംശയങ്ങള്‍ ചോദിച്ചുമാണ് അനു ഈ കഥാപാത്രത്തെ ഏറ്റെടുത്തത്. അവര്‍ തന്ന ധൈര്യമാണ് ഈ കഥാപാത്രത്തിന്റെ വിജയത്തിന് പിന്നിലെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ക്യാപ്റ്റനിലെ കഥാപാത്രം
ഫുട്‌ബോള്‍ ഇതിഹാസമായ വിവി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റനില്‍ അദ്ദേഹത്തിന്റെ ഭാര്യയായ അനിതയെയാണ് അനു സിത്താര അവതരിപ്പിച്ചത്. കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വനിത സംഘടനയെക്കുറിച്ച്
സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടി രൂപീകരിച്ച വനിത സംഘടനെയക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് താരം പറയുന്നു. ആ സംഘടനയില്‍ തനിക്ക് അംഗത്വമില്ല.

ലൊക്കേഷനിലേക്ക് പോകുന്നത്
ഭര്‍ത്താവായ വിഷ്ണുവിനൊപ്പം ലൊക്കേഷനിലേക്ക് പോകാനാണ് തനിക്ക് താല്‍പര്യമെന്ന് താരം വ്യക്തമാക്കുന്നു. ആരുടെ കൂടെ പോകണമെന്ന് തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്.

ഏറെ പ്രിയപ്പെട്ട കഥാപാത്രം
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത രാമന്റെ ഏദന്‍തോട്ടമെന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രത്തെയാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് അനു പറയുന്നു. പലരും ഇപ്പോഴും തന്നെ മാലിനിയെന്ന് വിളിക്കാറുണ്ട്.

കുടുംബത്തിന്റെ പിന്തുണ
സിനിമയിലെത്തുന്നതിന് മുന്‍പേ തന്നെ വിവാഹിതയായതാണ് അനു സിത്താര. ഭര്‍ത്താവ് വിഷ്ണുവും അദ്ദേഹത്തിന്റെ കുടുംബവും സ്വന്തം കുടുംബവും നല്‍കുന്ന പിന്തുണ കാരണമാണ് ഇപ്പോഴും സിനിമയില്‍ തുടരാന്‍ കഴിയുന്നത്.

വരാനിരിക്കുന്ന സിനിമകള്‍
മധുപാല്‍ സംവിധാനം ചെയ്യുന്ന കുപ്രസിദ്ധ പയ്യനില്‍ താരം അഭിനയിക്കുന്നുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയിലെ നായികയും അനുസിത്താരയാണ്.


Click it and Unblock the Notifications