twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്തവണത്തെ ഫെമിന മിസ് ഇന്ത്യ കീരീടം ഈ 19കാരിക്ക്!! ഇവര്‍ ആരാണെന്ന് അറിയാമോ!!

    By Desk
    |

    ഇത്തവണത്തെ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയത് ഒരു 19 വയസ്സുകാരിയാണ്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 മത്സരാര്‍ത്ഥികളെ പിറകിലാക്കിയാണ് ഈ സുന്ദരി ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപെട്ടത്. തമിഴ്‌നാട് സ്വദേശിനി അനുക്രീതി വാസ് ആണ് ഒന്നിനൊന്ന് മികച്ച 30 സുന്ദരികളെ പിന്‍ന്തള്ളികൊണ്ട് ഫെമിന മിസ് ഇന്ത്യ കീരീടം സ്വന്തമാക്കിയ ആ സുന്ദരി. 2017ലെ ലോകസുന്ദരി മാനുഷി ചില്ലാര്‍ ആണ് അനുക്രീതിയെ കീരിടമണിയിച്ചത്. ചെന്നൈയിലെ ലയോള കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അനുക്രീതി.

    femina miss india

    ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍, കെഎല്‍ രാഹുല്‍, ബോളിവുഡ് താരങ്ങളായ മലൈക അറോറ, ബോബി ഡിയോള്‍, കുനാല്‍ കപൂര്‍, എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. ഇവര്‍ക്കു പുറമെ മാധുരി ദീക്ഷിത്‌, കരീന കപീര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും ചടങ്ങിലെത്തിയിരുന്നു. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും ആയുഷ്മാന്‍ ഖുറാനയുമായിരുന്നു മത്സരത്തിന്റെ അവതാരകര്‍.

    Anukreethy vas

    ഹരിയാന സ്വദേശിനിയായ മീനാക്ഷി ചൗധരിയാണ് ഫസ്റ്റ് റണ്ണര്‍ അപ്പായി തിരഞ്ഞെടുത്തത്.ആന്ധ്ര സ്വദേശിനി ശ്രേയ റാവു ആണ് സെക്കന്‍ റണ്ണര്‍ അപ്പായി തിരഞ്ഞെടുത്തത്. മിസ് യുണെറ്റഡ് കോണ്‍ഡിനനന്റ്‌സ് 2017 സന ദ്രുവ, മിസ് ഇന്റര്‍കോണ്‍ഡിനന്റല്‍ 2017 പ്രിയങ്ക കുമാരി എന്നിവര്‍ ചേര്‍ന്നാണ് വിജയികള്‍ക്കുള്ള കിരീടം അണിയിച്ചത്. 2018ലെ ലോകസുന്ദരി മത്സരത്തില്‍ അനുക്രീതി വാസ് ഇന്ത്യയെ പ്രതിനിധീകരിക്കും.ഡിസംബര്‍ എട്ടിനാണ് മത്സരം. ബാക്കിയുള്ള രണ്ട് റണ്ണര്‍ അപ്പുകള്‍ മിസ് ഗ്രാന്റ് ഇന്റര്‍നാഷണല്‍ 2018, മിസ് യുണൈറ്റഡ് കോണ്ടിനന്റ് 2018 എന്നീ വേദികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

    miss india

    English summary
    Anukreethy vas crowned femina miss india
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X