»   » അവരെയെല്ലാം നായികയാക്കാം എന്ന് പറഞ്ഞ് പറ്റിച്ചു, തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് അനുമോള്‍

അവരെയെല്ലാം നായികയാക്കാം എന്ന് പറഞ്ഞ് പറ്റിച്ചു, തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് അനുമോള്‍

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന് ശേഷം പലരും സിനിമാ മേഖലയിലും വ്യക്തി ജീവിതത്തിലും അവരവര്‍ക്കുണ്ടായ ലൈംഗിക പീഡനങ്ങളെ കുറിച്ചും കാസ്റ്റിങ് കൗച്ചിനെ കുറിച്ചും വെളിപ്പെടുത്തുകയുണ്ടായി. ഓരോ മലയാളിയെയും ഞെട്ടിയ്ക്കുന്നതും നാണം കെടുത്തുന്നതുമായിരുന്നു പലരുടെയും വെളിപ്പെടുത്തല്‍.

നാക്കിന് എല്ലില്ലാത്തവരയെല്ല സിനിമയ്ക്ക് വേണ്ടത്, മണിയെ കളിയാക്കിയവര്‍ക്ക് മറുപടിയുമായി അനുമോള്‍

കാസ്റ്റിങ് കൗച്ച് വലിയ തോതില്‍ മലയാള സിനിമയില്‍ നടക്കുന്നുണ്ട് എന്നത് ഒരു നഗ്നസത്യമാണ്. ഇപ്പോഴിതാ സിനിമാ ലോകത്ത് തനിക്കുണ്ടായ മേശം അനുഭവം വെളിപ്പെടുത്തി അനുമോളും രംഗത്തെത്തിയിരിയ്ക്കുന്നു. അനുവിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

നായികയായി കരാറൊപ്പുവച്ചു

ഒരു സിനിമയില്‍ നായികയായി എന്നെ കരാറൊപ്പുവച്ചു കഴിഞ്ഞിരുന്നു. പക്ഷെ എന്നോട് പറയാതെ അവര്‍ ചിത്രത്തിന്റെ പൂജ എന്ന് പറഞ്ഞ് ഒരു ചടങ്ങ് നടത്തി. അതിനോട് അനു പ്രതികരിച്ചില്ല.

നായകന്റെ ലീലകള്‍

അതിന് ശേഷം, മൂന്ന് നാല് പെണ്‍കുട്ടികള്‍ വന്ന് നായകനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയാണ്. ആ കുട്ടികളെ മുഴുവന്‍ ചിത്രത്തിലെ നായികയാക്കാം എന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നുവത്രെ.

ഇറങ്ങിപ്പോന്നു.. ഭീഷണി

ഇതൊക്കെ ആയപ്പോള്‍ അനു സെറ്റില്‍ നിന്നും ചിത്രം ചെയ്യാതെ ഇറങ്ങിപ്പോന്നു. അവര്‍ നടിയെ വിളിച്ച് ഭീഷണിപ്പെടുത്തി, അനു വരണം ഇല്ലെങ്കില്‍ ഞങ്ങള്‍ പ്രസ്മീറ്റ് നടത്തുമെന്നായിരുന്നു ഭീഷണി.

അനു പ്രതികരിച്ചത്

ധൈര്യമായി പ്രസ് മീറ്റ് നടത്തിക്കോളൂ എന്നായിരുന്നു അനുവിന്റെ പ്രതികരണം. പിന്നെ ഭീഷണി മാറി, അനുനയത്തിന്റെ സ്വരമായത്രെ. അനു വരണം, അനുവിന് ഒരു പ്രശ്‌നവും വരില്ല... അഭിനയിച്ചു പോയാല്‍ മതി.. മറ്റൊന്നും അനുവിനെ ബാധിയ്ക്കില്ല.. എന്നൊക്കെ പറഞ്ഞു.

ഒടുവില്‍ എന്തുണ്ടായി

സിനിമയുമായി സഹകരിക്കാന്‍ കഴിയില്ല എന്ന് അനു മോള്‍ തീര്‍ത്തു പറഞ്ഞു. ഞാന്‍ പ്രതികരിക്കുന്ന ആളാണ്, എനിക്ക് ആ സെറ്റില്‍ വര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന് നടി വ്യക്തമാക്കി. ആ സിനിമ ഇന്നും നടന്നിട്ടില്ല എന്ന് അനുമോള്‍ പറയുന്നു.

English summary
Anumol about her bad experience in film industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam