ഭാവിയെ കുറിച്ച് പേടിയില്ലെന്ന് അനു മോള്‍
സിനിമ ഒരു ലക്കാണ്. എല്ലാ കാലത്തും ആ മേഖലയില്‍ തിളങ്ങാന്‍ കഴിയില്ല. നല്ല നല്ല വേഷങ്ങള്‍ ലഭിക്കണം. വ്യത്യസ്തമായിരിക്കണം. എന്നാല്‍ ഈ കാര്യങ്ങളെ കുറിച്ചൊന്നും അനുമോള്‍ക്ക് യാതൊരു ചിന്തയുമില്ല. ഭാവിയെ കുറിച്ച് പേടിയേ ഇല്ലെന്നാണ് നടി പറയുന്നത്.
ഇവന്‍ മേഘരൂപനിലെ തങ്കണണിയും വെടിവഴിപാടിലെ വേശ്യയും ചായില്യത്തിലെ തെയ്യക്കാരിയുമായി അനു മലയാളി പ്രേക്ഷകള്‍ക്ക് മുന്നിലെത്തി. എല്ലാം ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'ഞാന്‍' എന്ന ചിത്രത്തിലാണ് അനു അടുത്തതായി അഭിനയിക്കുന്നത്. അതിലും ശരക്തമായ ഒരു സ്ത്രീകഥാപാത്രം തന്നെ. ഇങ്ങനെ ടൈപ്പ്കാസ്റ്റാകുന്നതിലും അനുവിന് പേടിയില്ലത്രെ.

പിന്നെയും പിന്നെയും ഒരേ തരത്തിലുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ലഭിക്കുന്നതില്‍ എനിക്ക് പ്രയാസമൊന്നുമില്ല. മറിച്ച് സന്തോഷമേയുള്ളൂ. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് അധികം പ്രാധാന്യം നല്‍കാറുള്ളു. അത്തരത്തിലുള്ള ചുരുക്കം ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു എന്നാണ് അനുമോള്‍ പറയുന്നത്.
സനിമയില്‍ എത്തണം എന്നാഗ്രഹിച്ച് എത്തിയതല്ല. യാതൊരു സിനിമാ ബക്ക്ഗ്രൗണ്ടും ഇല്ലാത്തയാളാണ് ഞാന്‍. ചെറിയൊരു ആള്‍ക്കൂട്ടത്തില്‍ എത്തപ്പെട്ടാല്‍കൂടെ അസ്വസ്തത അനുഭവിക്കും. യാദൃശ്ചികമായി സിനിമയില്‍ എത്തപ്പെട്ടു- അനുമോള്‍ പറഞ്ഞു.
ഞാന്‍ എന്ന ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത് ചിത്രത്തിന് വേണ്ടി അല്പം തടികുറച്ചെങ്കിലും ഷൂട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും പഴയതുപോലെയായി. മനോജ് കാന സംവിധാനം ചെയ്യുന്ന 'അമീബ'യാണ് മറ്റൊരു ചിത്രം. കാസര്‍ക്കോടിലെ എന്റോ സള്‍ഫാന്‍ ദുരിത ബാധിതരെ കുറിച്ചാണ് സിനിമ. മനോജിന്റെ ചായില്യത്തിലും അനുമോള്‍ തന്നെയായിരുന്നു നായിക


Click it and Unblock the Notifications











