അനുമോള്‍ ഇനി തമിഴ് പേശും
മലയാളത്തില്‍ നിന്ന് ഒരു നടി കൂടി ഇതാ കോളിവുഡിലേക്ക് ടിക്കറ്റെടുത്തിരിക്കുന്നു. ചായില്യത്തിലെ മികച്ച പ്രകടനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനുമോള്‍ 'തിലകര്‍' എന്ന തമിഴ് ചിത്രത്തിലാണ് അഭിനയിക്കുന്നത്.
പെണ്‍ തെയ്യത്തിന്റെ കഥയും ദുരിതവും അഭ്രപാളിയിലെത്തിച്ച ചായില്യം തന്നെയാണ് അനുമോള്‍ക്ക് മലയാളത്തില്‍ കിട്ടിയ ഏറ്റവും മികച്ച വേഷം. ചായില്യത്തിലെ പ്രകടനം മികച്ച അഭിപ്രായമാണ് സിനിമാ നിരൂപകരില്‍ നിന്ന് അനുമോള്‍ക്ക് നേടിക്കൊടുത്തത്.

മുമ്പ് ഇവന്‍ മേഘരാപന്‍, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, അകം, ഗോഡ് ഫോര്‍ സെയ്ല്‍, വെടി വഴിപാട് തുടങ്ങിയ ചിത്രങ്ങളിലായിരുന്നു അനുമോള്‍ അഭിനയിച്ചിട്ടുള്ളത്. ഇതില്‍ വെടിവഴിപാടിലെ വേഷം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
ചായില്യം പോലെത്തന്നെ സ്ത്രീകേന്ദ്രീകൃത ചിത്രമാണ് മരം പെയ്യുമ്പോള്‍. തമിഴിലേക്ക് ചേക്കേറുമ്പോഴും അനുമോള്‍ക്ക് ലഭിക്കുന്നത് ഒരു സ്ര്തീപക്ഷ കഥാപാത്രം തന്നെയാണെന്നാണ് വിവരം.
തിരുനെല്‍വേലിയിലാണ് 'തിലകര്‍' സിനിമയുടെ ചിത്രീകരണം. കുട്ടികളിലെ കുറ്റകൃത്യങ്ങളാണ് സിനിമയുടെ പ്രമേയം. ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് കൊല്ലപ്പെട്ട യുവതിയുടെ വേഷമാണ് അനുമോള്‍ക്ക്. അച്ഛന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ മകനെ പ്രാപ്തയാക്കുന്ന അമ്മയാണ് തിലകറിലെ അനുമോള്‍.


Click it and Unblock the Notifications











