»   »  അറബി കല്യാണം; അനുമോള്‍ മൈസൂരിലേക്ക്

അറബി കല്യാണം; അനുമോള്‍ മൈസൂരിലേക്ക്

Posted By:
Subscribe to Filmibeat Malayalam

അറബി കല്യാണം പ്രമേയമാകുന്ന ചിത്രത്തില്‍ അനുമോള്‍. നവാഗതനായ തൂഫയില്‍ സംവിധാനം ചെയ്യുന്ന മൈസൂര്‍ 150 കിലോ മീറ്റര്‍ എന്ന ചിത്രത്തിലാണ് അനുമോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലബാറിലെ മുസ്ലീം സമുദായക്കാര്‍ക്കിടയിലെ അറബി കല്യാണം, മൈസൂര്‍ കല്യാണം, മൗലി കല്യാണം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ചിത്രം.

പാവപ്പെട്ട മുസ്ലീം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ തന്നേക്കാള്‍ ഇരട്ടി പ്രായമുള്ളവരെ വിവാഹം കഴിക്കുന്നതും പിന്നീട് ഉപേക്ഷിക്കുകെയും ബന്ധം വേര്‍പ്പെടുത്തുന്നതിനെ കുറിച്ചുമാണ് ചിത്രം പറയുന്നത്. നിലമ്പൂരിലെ എടക്കര എന്ന ഗ്രാമത്തില്‍ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്. എടക്കരയില്‍ നിന്ന് മൈസൂരിലേക്ക് 150ല കിലോമീറ്ററാണ്. അതുക്കൊണ്ടാണ് ചിത്രത്തിന് മൈസൂര്‍ 150 കിലോമീറ്റര്‍ എന്ന് പേരിട്ടതെന്ന് സംവിധായകന്‍ തൂഫയില്‍ പറയുന്നു.

anumol

അമിത് ജോളിയാണ് ചിത്രത്തിലെ നായകന്‍. സംഘടന രംഗങ്ങള്‍ ഒരുക്കുന്ന ജോളി ബാസ്റ്റിയണിന്റെ മകനാണ് അമിത്. അനുമോള്‍ നായിക വേഷം അവതരിപ്പിക്കും. മൈസൂരിലേക്ക് വിവാഹം കഴിച്ചുകൊണ്ടു പോകന്നവരുടെ കൂടെ അനുമോളുമുണ്ട്. അതിഥി റോയ്, സുധീര്‍ കരമന, സുനില്‍ സുഖദ, ഇന്ദ്രന്‍സ് സായ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ജൂലൈ 15 ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. വികെ പ്രകാഷ് സംവിധാനം ചെയ്ത റോക്ക്‌സ്റ്റാറാണ് അനുമോള്‍ ഒടുവിലായി അഭിനയിച്ച ചിത്രം. സിദ്ധാര്‍ത്ഥ് മേനോനായിരുന്നു ചിത്രത്തിലെ നായകന്‍. മനോജ് കന സംവിധാനം ചെയ്യുന്ന അമീബയാണ് അനുമോളുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കാസര്‍ഗോഡ് എന്റോസള്‍ഫാനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് അമീബ.

English summary
Anumol to play the lead in Mysore 150 km.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam