കത്രീനയും മലൈകയും മാത്രമല്ല പൂൾ ഫോട്ടോഷൂട്ടിൽ അനുമോളും! താരത്തിന്റെ ചിത്രം വൈറൽ
ബോളിവുഡ് താരങ്ങളുടെ സ്ഥിരം ഫോട്ടോ ഷൂട്ട് ലൊക്കേഷനാണ് വെള്ളച്ചാട്ടം , സ്വിമ്മിങ് പൂൾ , ബീച്ച് തുടങ്ങിയവ. താരങ്ങളുടെ ഇത്തരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ചില അവസരങ്ങളിൽ നടിമാരുടെ സ്വിമ്മിങ്ങ് പൂൾ ഹോട്ട് ഫോട്ടോ ഷൂട്ട് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെയ്ക്കാറുണ്ട്.

സ്വിമ്മിങ് പൂൾ ഫോട്ടോ ഷൂട്ടിൽ ബോളിവുഡ് താരങ്ങളായ കത്രീനയും മലൈക അറോറയും തിളങ്ങി നിന്നിരുന്നു. ഇപ്പോഴിത പൂൾ ചിത്രം പങ്കുവെച്ച് നടി അനുമോൾ. താരം തന്നെയാണ് ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.'അവൾ ജലം ആണെ'ന്ന മനോഹരമായ അടിക്കുറിപ്പുമായാണ് ജലാശയത്തിലെ ഫോട്ടോഷൂട്ടുമായി അനുമോൾ എത്തുന്നത്. ചുറ്റുമുള്ള പ്രകൃതി ഭംഗി കണ്ടാൽ കൃത്രിമ സ്വിമ്മിങ് പൂളിന് പകരം പ്രകൃതിദത്തമായ ഇടം ആണ് അനു തിരഞ്ഞെടുത്തിരിക്കുന്നത്.
മോളിവുഡിലെ ബോൾഡ് ആന്റ് ബ്യൂട്ടിഫൂൾ താരമാണ് അനുമോൾ. ശക്താമായ സ്ത്രീകഥപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിനായിരുന്നു. ഇവൻ മേഘരൂപൻ, അകം, വെടിവഴിപാട്, ചായില്യം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അനുമോൾ. ഉടലാഴം ആണ് ഏറ്റവും പുതിയ ചിത്രം.'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ചിത്രമാണ് അനുമോളുടെ ഏറ്റവും പുതിയ ചിത്രം.


Click it and Unblock the Notifications