»   » മേരിയ്ക്ക് നിവിന്‍ പോളിയെ മതി, ഫഹദിനെ വേണ്ട

മേരിയ്ക്ക് നിവിന്‍ പോളിയെ മതി, ഫഹദിനെ വേണ്ട

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലൂടെ അല്‍ഫോന്‍സ് പുത്രന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച മൂന്ന് ഭാഗ്യ നായികമാരാണ് അനുപമ പരമേശ്വരന്‍, സായി പല്ലവി,മഡോണ സെബാസ്റ്റയന്‍ എന്നിവര്‍. ചിത്രത്തില്‍ നിവിന്‍ പോളിയെ തകര്‍ത്ത് പ്രണയിച്ച ഈ മൂന്ന് പേര്‍ ഇനി ആരെ പ്രണയിക്കും എന്നറിയാനായിരുന്നു ആരാധകരുടെ ആകാംക്ഷ. സോഷ്യല്‍ മീഡയയിലും മറ്റും ഇതിനോടകം നിരവധി ചര്‍ച്ചകള്‍ നടക്കുകെയും ചെയ്തു.

സത്യത്തില്‍ ഇവര്‍ക്ക് ഇനി അഭിനയിക്കാന്‍ പേടിയാണന്ന് പറഞ്ഞാ മതിയല്ലോ. കാരണം, ഈ മൂന്ന് നായികമാരുടെയും സിനിമയില്‍ ഇനിയും പ്രേമം ഇഫക്ട് ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അത് സായി പല്ലവി പറഞ്ഞിട്ടുമുണ്ട്. സായി പല്ലവി ആസിഫിന്റെ നായികയായി എത്തുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പിന്നീട് സായി തന്നെ ആ വാര്‍ത്ത നിരസിക്കുകെയും ചെയ്തു. മഡോണ മാത്രമാണ് ഇപ്പോള്‍ നായികയായി വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. ദീലീപിന്റെ നായികയായി കിങ് ലയര്‍ എന്ന ചിത്രത്തിലൂടെ.

ഫഹദിന്റെ കൂടെ അനുപമ പരമേശ്വരന്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്ത തെറ്റാണെന്ന് പ്രതികരിച്ചുക്കൊണ്ട് അനുപമയും രംഗത്ത്. അനുപമ പ്രതികരിക്കുന്നതിങ്ങനെ.

മേരിയ്ക്ക് നിവിന്‍ പോളിയെ മതി, ഫഹദിനെ വേണ്ട

നവാഗതനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയാണ്. ഇങ്ങനൊരു ചിത്രത്തിന് വേണ്ടി ആരും തന്നെ സമീപിച്ചിട്ടില്ല. അനുപമ പറയുന്നു.

മേരിയ്ക്ക് നിവിന്‍ പോളിയെ മതി, ഫഹദിനെ വേണ്ട

മേരിയെ പോലുള്ള കഥാപാത്രങ്ങളയാണ് തനിക്കിഷ്ടം. അതുക്കൊണ്ട് തന്നെ പ്രേമം പോലുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ഇനിയും കാത്തിരിക്കുന്നതെന്ന് അനുപമ പറയുന്നു.

മേരിയ്ക്ക് നിവിന്‍ പോളിയെ മതി, ഫഹദിനെ വേണ്ട

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികായായി എത്തുന്നത് അനുശ്രീയാണ്.

മേരിയ്ക്ക് നിവിന്‍ പോളിയെ മതി, ഫഹദിനെ വേണ്ട

ചിത്രത്തില്‍ ഫഹദ് ഒരു ഫോട്ടോഗ്രാഫറുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ആഷിക് അബുവാണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബിജിപാലാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായഗ്രാഹണം.

English summary
There is a buzz that 'Premam' actress Anupama Parameswaran will play one of the leads in a movie which stars Fahadh Fassil in the lead, Report is that Anusree will play the main lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam