»   » ഇത് കന്നി വോട്ടാണ്, വെറുതെ പാഴാക്കില്ലെന്ന് അനുപമ പരമേശ്വരന്‍

ഇത് കന്നി വോട്ടാണ്, വെറുതെ പാഴാക്കില്ലെന്ന് അനുപമ പരമേശ്വരന്‍

By: Sanviya
Subscribe to Filmibeat Malayalam

പ്രേമം നായിക അനുപമ പരമേശ്വരന് ഇത് കന്നി വോട്ടാണ്. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് അനുപമ ആദ്യമായി വോട്ട് ചെയ്യാന്‍ എത്തുന്നത്. എന്നാല്‍ വ്യക്തമായ ധാരണകളൊന്നുമില്ലാതെ ഒരു വോട്ട് വെറുതെ പാഴക്കി കളയാന്‍ താത്പര്യമില്ലെന്നാണ് അനുപമ പറയുന്നത്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അവരില്‍ ഒരാളായി നില്‍ക്കുന്നവരാകണം തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും അനുപമ പറയുന്നു. വ്യക്തിപരമായ എന്ത് പ്രശ്‌നങ്ങളും മാറ്റി വച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നയാളവണം എംഎല്‍എ എന്നും അനുപമ പരമേശ്വരന്‍ പറഞ്ഞു.

anupama-parameswaran

സാമൂഹികമായ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം ഉണ്ടാക്കുന്ന സമീപനം വേണം. കൂടാതെ നല്ലൊരു മനുഷ്യനായിരിക്കണമെന്നും അനുപമ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തെരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നുവെന്ന് വ്യക്തമാക്കിയത്.

മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ പ്രേമത്തിന് ശേഷം അനുപമ ഇപ്പോള്‍ തെലുങ്ക് റീമേക്കിങ്ങില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മജ്‌നു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മേരി എന്ന കഥാപാത്രത്തെ തന്നെയാണ് അനുപമ അവതരിപ്പിക്കുന്നത്. മജ്‌നു കൂടാതെ തെലുങ്കില്‍ നിന്ന് വേറെയും ഓഫറുകള്‍ അനുപമയെ തേടി എത്തിയിട്ടുണ്ട്.

English summary
Anupama Parameshwar about election.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam