»   » അനുപമ പരമേശ്വരന്‍ നാഗവല്ലി ആയപ്പോള്‍, ഇത് നിങ്ങളുദ്ദേശിക്കുന്ന നാഗവല്ലി അല്ല!!

അനുപമ പരമേശ്വരന്‍ നാഗവല്ലി ആയപ്പോള്‍, ഇത് നിങ്ങളുദ്ദേശിക്കുന്ന നാഗവല്ലി അല്ല!!

By: Rohini
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഒരു നാഗവല്ലിയെ മാത്രമേ പരിചയമുള്ള ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ തെക്കിനിയില്‍ ഉറങ്ങിക്കിടക്കുന്ന തമിഴത്തി, നര്‍ത്തകി നാഗവല്ലി!!

ഒരു മലയാളി നടിയ്ക്കും കിട്ടാത്ത ഭാഗ്യം അനുവിന് തെലുങ്ക് സിനിമില്‍, എന്താണത്?

അനുപമ പരമേശ്വരനും നഗാവല്ലി ആയി. എന്നാല്‍ ഇത് നിങ്ങളുദ്ദേശിക്കുന്ന നാഗവല്ലി അല്ല!! ത്രിവിക്രം ശ്രീനിവാസന്‍ സംവിധാനം ചെയ്ത അ ആ എന്ന തെലുങ്ക് ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് നാഗവല്ലി.

 anupama

മുടി പറിച്ചിട്ട മേരിയായിട്ടല്ല, അടക്കി കെട്ടിയ മുടിയൊക്കെയായി ഒരു നാട്ടിപുറത്തുകാരിയെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ കഥാപാത്രത്തിന്റെ സ്വഭാവം അല്പസ്വല്‍പം ശരിക്കുള്ള നാഗവല്ലിയുടേതാണത്രെ.

നിഥിനും സമാന്തയും താരജോഡികളായെത്തിയ ചിത്രത്തില്‍ പ്രധാന്യം ഒട്ടും കുറയാത്ത വേഷം തന്നെയാണ് അനുപമ അവതരിപ്പിച്ചിരിയ്ക്കുന്നത്. അനന്യയും ചിത്രത്തിലെ താരനിരയിലുണ്ട്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു.

നിലവില്‍ ധനുഷിന്റെ പുതിയ തമിഴ് ചിത്രത്തിലാണ് അനു അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പ്രേമത്തിന്റെ തെലുങ്കിലും മേരിയായി എത്തുന്നത് അനുപമ തന്നെയാണ്. മലയാളത്തില്‍ പ്രേമത്തിന് ശേഷം പൃഥ്വിരാജിന്റെ ജെയിംസ് ആന്റ് ആലീസില്‍ അതിഥി വേഷത്തില്‍ അനു എത്തിയിരുന്നു.

-
-
-
-
-
-
-
-
-
-
-
-
-
English summary
'Premam' fame actress Anupama Parameshwaran made her Tollywood debut recently with Trivikraman's 'A.. Aa'. The movie had her playing a rustic belle named Nagavalli.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam