»   » പ്രണയിനിയായ അനുപമയെ കാണാം, തെലുങ്ക് ചിത്രത്തിലെ വിഡിയോ സോങ്ങ് പുറത്തിറങ്ങി

പ്രണയിനിയായ അനുപമയെ കാണാം, തെലുങ്ക് ചിത്രത്തിലെ വിഡിയോ സോങ്ങ് പുറത്തിറങ്ങി

By: Nihara
Subscribe to Filmibeat Malayalam

പ്രേമംകണ്ടവരാരും മേരിയെയും മറന്നിട്ടുണ്ടാവില്ല. മേരിയെ അനശ്വരമാക്കിയ അനുപമ പരമേശ്വരനെ പിന്നീട് സിനിമയില്‍ കണ്ടില്ലല്ലോയെന്ന് ചോദിക്കാന്‍ വരട്ടെ. മലയാളത്തിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു താരം.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങളില്‍ അനുപമയും ഉണ്ട്. സിനിമാ പ്രതിസന്ധി കാരണം റിലീസിങ്ങ് മാറ്റിവെച്ചതിനാല്‍ ജോമോനെ കാണാന്‍ കുറച്ചുദിവസം കൂടി കാത്തിരിക്കണം. എന്നാല്‍ അനുപമ നായികയാകുന്ന തെലുങ്ക് ചിത്രത്തിന്റെ വിഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഗാനം ഫേസ്ബുക്കിലൂടെ അനുപമ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഭവതിയിലെ നാലോ നേനു

അനുപമ പരമേശ്വരന്‍ നായികയാവുന്ന തെലുങ്ക് ചിത്രമാണ് ഭവതിയിലെ നാലോ നേനു. യുവതാരം ഷര്‍വന്ദാണ് ചിത്രത്തിലെ നായകന്‍.

പ്രണയിനിയായ അനുപമ

പ്രണയചിത്രമാണ് ഭവതിയിലെ നാലോ നേനു. പ്രണയത്തിന് പ്രാധാന്യമുള്ള കുടുംബചിത്രമാണിത്.

പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി

മിക്കി ജെ മേയര്‍ ഒരുക്കിയ സിനിമയിലെ പാട്ടുകളെല്ലാം ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു.

പ്രകാശ് രാജും ജയസുധയും

വിഗ്നേശ സതീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനോടൊപ്പം പ്രകാശ് രാജ് , ജയസുധ എന്നിവരും അഭിനയിക്കുന്നുണ്ട്.

English summary
Keralite Anupama Parameshwaran's New Telugu movie Shathamanam Bhavathy video Song Out. this film is directed by Vegesna Satish and enacted as Hero is Telugu actor Sharwanand
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam