»   » രാംചരണിനൊപ്പം അഭിനയിക്കുന്നതിനായി മലയാള സിനിമ വേണ്ടെന്നുവച്ച അഭിനേത്രി

രാംചരണിനൊപ്പം അഭിനയിക്കുന്നതിനായി മലയാള സിനിമ വേണ്ടെന്നുവച്ച അഭിനേത്രി

Posted By: Nihara
Subscribe to Filmibeat Malayalam

തെലുങ്കില്‍ രാംചരണിന്റെ നായികയായി അഭിനയിക്കാനൊരുങ്ങുകയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിന് ശേഷം തെലുങ്കില്‍ സജീവമായ അഭിനേത്രിയെത്തേടി നിരവധി ഓഫറുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

അമല പോള്‍, സാമന്ത എന്നിവരെ മറികടന്നാണ് രാംചരണിന്റെ നായികാവേഷം അനുപമയെ തേടിയെത്തിയത്. ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരൊക്കെയാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

രാംചരണിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍ അനുപമ

യുവതലമുറയുടെ ഹരമായി മാറിയ രാംചരണിനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനുപമ നായികാ വേഷത്തിലെത്തുന്നത്.

മലയാള സിനിമ വേണ്ടെന്നുവച്ചു

തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഡേറ്റ് നല്‍കിയതിനാല്‍ മറ്റൊരു മലയാള സിനിമ അനുപമ വേണ്ടെന്നുവച്ചിട്ടുണ്ട്. മലയാള സിനിമയില്‍ അരങ്ങേറിയ താരം ഇപ്പോള്‍ തെലുങ്കില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്.

ഇന്ത്യയുടനീളം ഷൂട്ട് ചെയ്യാന്‍ പദ്ധതി

ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഇന്ത്യയിലുടനീളം ചിത്രീകരിക്കാനാണ് സംവിധായകന്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്. ചിത്രത്തിലെ താരനിര്‍ണ്ണയം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

മലയാള സിനിമ ഉടന്‍ റിലീസ് ചെയ്യും

അനുപമയും ദുല്‍ഖര്‍ സല്‍മാനും അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ ജനുവരി 19 ന് തിയേറ്ററുകളിലേക്കെത്തും.

English summary
Anupama Parameswaran is busy in Telugu. She is going to act with Telugu superstar Ram charan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam