»   » ജോമോന്റെ സുവിശേഷങ്ങള്‍ എനിക്ക് മറ്റൊരു ബ്രേയ്ക്കാകും, അനുപമ ഉറപ്പിച്ച് പറയുന്നത് എന്തുകൊണ്ട്?

ജോമോന്റെ സുവിശേഷങ്ങള്‍ എനിക്ക് മറ്റൊരു ബ്രേയ്ക്കാകും, അനുപമ ഉറപ്പിച്ച് പറയുന്നത് എന്തുകൊണ്ട്?

Posted By: Sanviya
Subscribe to Filmibeat Malayalam

പ്രേമത്തിന് ശേഷം അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ജോമോന്റ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. പോസ്റ്റ-് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്.

എന്നാല്‍ ജോമോന്റെ സുവിശേഷങ്ങള്‍ സൂപ്പര്‍ഹിറ്റാകുമെന്ന് പ്രതീക്ഷിക്കുന്നതായി അനുപമ പരമേശ്വരന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോമോന്റെ സുവിശേഷങ്ങളെ കുറിച്ച് അനുപമ പറഞ്ഞത്. എന്തുക്കൊണ്ട്? തുടര്‍ന്ന് വായിക്കൂ...


സെപ്ഷ്യല്‍ ചിത്രമാകും

ജോമോന്റെ സുവിശേഷങ്ങള്‍ ഒരു സ്‌പെഷ്യല്‍ ചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. സത്യന്‍ അന്തിക്കാടിന്റെ പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇതെന്ന് പറയുന്നുണ്ട്.


തിരക്കഥ

ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയ കഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍.


മറ്റൊരു ബ്രേയ്ക്കായിരിക്കും

പ്രേമത്തിന് ശേഷം അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ഈ ചിത്രം തനിക്ക് മറ്റൊരു ബ്രേയ്ക്ക് തരുമെന്ന് വിശ്വസക്കുന്നതായി അനുപമ പരമേശ്വരന്‍ പറയുന്നു.


ദുല്‍ഖറിനെ കുറിച്ച് അനുപമ

എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു വ്യക്തിത്വമാണ് ദുല്‍ഖര്‍ സല്‍മാനെന്ന് അനുപമ പരമേശ്വരന്‍. കഠിനാദ്ധ്വാനം എന്താണെന്ന് ദുല്‍ഖറില്‍ നിന്ന് വേണം പഠിക്കാനെന്നും അനുപമ പറഞ്ഞു.അനുപമ പരമേശ്വരന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Anupama Parameswar about dulquer Salman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam