»   » ദുല്‍ഖറിനും സത്യന്‍ അന്തിക്കാടിനും നന്ദി പറഞ്ഞ് അനുപമ പരമേശ്വരന്‍!

ദുല്‍ഖറിനും സത്യന്‍ അന്തിക്കാടിനും നന്ദി പറഞ്ഞ് അനുപമ പരമേശ്വരന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖറിനും സംവിധായകന്‍ സത്യന്‍ അന്തിക്കാടിനും നന്ദി പറഞ്ഞ് അനുപമ പരമേശ്വരന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ തനിക്ക് അഭിനയിക്കാന്‍ അവസരം തന്നു. ഇത്രയും നല്ലൊരു അവസരം തന്നതിന് സത്യന്‍ അന്തിക്കാടിനോട് നന്ദി പറയേണ്ടതുണ്ടെന്ന് അനുപമ പറയുന്നു.

അനുപമ പരമേശ്വരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പറഞ്ഞത്. യുവത്വങ്ങളുടെ ഹരമായ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിനും ഒരുപാട് സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

ജോമോന്റെ സുവിശേഷങ്ങള്‍

ദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ഒരു അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍.

തിരക്കഥ

ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും ഇക്ബാല്‍ കുറ്റിപ്പുറവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍.

മറ്റ് കഥാപാത്രങ്ങള്‍

മുകേഷ്, വിനു മോഹന്‍, ഇന്നസെന്റ്, ഇര്‍ഷാദ്, മുത്തുമണി, വീണാ നായര്‍, ശിവാജി ഗുരുവായൂര്‍, വിനോദ് കെടാമംഗലം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിര്‍മാണം

സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുപമയുടെ കൂടുതല്‍ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Anupama Parameswar facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam