പ്രേമത്തിലെ മേരിയുടെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പം

By Aswini

ദിലീപ് നായകനാകുന്ന കിങ് ലയര്‍ എന്ന ചിത്രത്തിലൂടെ പ്രേമത്തിലെ സെലിന്‍ (മഡോണ സെബാസ്റ്റിന്‍) വീണ്ടും മലയാള സിനിമയിലെത്തുകയാണ്. സെലിന് പിന്നാലെ ഇതാ മേരിയും. ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ ഒരു മുഖ്യ കഥാപാത്രമായി മേരി എന്ന അനുപമ പരമേശ്വരന്‍ എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലാണ് അനുപമ ഫഹദിനൊപ്പം അഭിനയിക്കുന്നത്. ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത് അനുശ്രീയാണ്. ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിലൂെട തന്നെ ഹിറ്റായതാണ് ഫഹദ് ഫാസില്‍ - അനുശ്രീ കെമിസ്ട്രി.

പ്രേമത്തിലെ മേരി

പ്രേമത്തിലെ മേരിയുടെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പം

പ്രേമത്തിലെ മൂന്ന് നായികമാരില്‍ ആദ്യം ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുപമ. ഒരു സിനിമ പുറത്തിറങ്ങുന്നതിന് മുമ്പേ ഒരു പുതുമുഖ നായിക ശ്രദ്ധിക്കപ്പെടുന്നത് ഇതാദ്യമായിരിക്കും.

ജോര്‍ജ്ജിന്റെ കാമുകി

പ്രേമത്തിലെ മേരിയുടെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പം

പ്രേമത്തില്‍ നായകന്‍ ജോര്‍ജ്ജിന്റെ (നിവിന്‍ പോളി) ആദ്യ പ്രണയിനിയുടെ വേഷത്തിലാണ് അനുപമ എത്തുന്നത്. ആദ്യ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

മേരി ഹിറ്റായി

പ്രേമത്തിലെ മേരിയുടെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പം

പ്രേമം ഹിറ്റായതോടെ മേരി എന്ന കഥാപാത്രവും ഹിറ്റായി. ചാനലായ ചാനലുകളിലെല്ലാം എത്തി തന്നെ അനുപമ സ്വയം പരിചയപ്പെടുത്തി.

 വീണ്ടും വരുന്നു

പ്രേമത്തിലെ മേരിയുടെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പം

നിവിന്‍ പോളിയ്‌ക്കൊപ്പം തുടക്കം കുറിച്ച അനുപമ ഇപ്പോള്‍ ഫഹദ് ഫാസിലിനൊപ്പം രണ്ടാം വരവിനൊരുങ്ങുകയാണ്. ഇതിലും സെക്കന്റ് ഹീറോയിനായിട്ടാണ് മേരി എത്തുന്നത്.

പ്രേമത്തിലെ നായികമാര്‍

പ്രേമത്തിലെ മേരിയുടെ അടുത്ത ചിത്രം ഫഹദ് ഫാസിലിനൊപ്പം

പ്രേമത്തിലെ മൂന്ന് നായികമാരും അവരവരുടേതായ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മലര്‍ എക്‌സ്പ്രഷന്‍ കൊണ്ടും സെലിന്‍ ചിരികൊണ്ടും ശ്രദ്ധിക്കപ്പെട്ടപ്പോള്‍ മുടിയാണ് മേരിയില്‍ ആകര്‍ഷണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X